- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമിതാഭ് ബച്ചനെ കുറിച്ചുള്ള സത്യങ്ങൾ ഉടൻ പുറത്തുവരും' ; മീ ടൂ ക്യാംപയിൻ ഇന്ത്യൻ സിനിമാ ലോകത്തെ വിറപ്പിച്ചിരിക്കുന്ന സമയം ബച്ചനെതിരെ ആരോപണവുമായി ബോളിവുഡ് ഹെയർ സ്റ്റൈലിസ്റ്റ് സപ്ന ഭവാനി; മീ ടൂ ക്യാംപയിനെ പിന്തുണച്ച ബച്ചൻ പറയുന്നത് വലിയ നുണയാണെന്നും മാനസിക സമ്മർദ്ദം മറികടക്കാൻ നഖങ്ങൾ മാത്രമല്ല കൈകൾ മുഴുവൻ കടിക്കേണ്ടി വരുമെന്നും സപ്ന
മുംബൈ: സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ വെളിപ്പെടുത്തുന്ന മീ ടൂ ക്യാംപയിൻ ബോളിവുഡ് അടക്കമുള്ള ഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്ന സമയത്ത് ബിഗ് ബിയ്‌ക്കെതിരെയും ആരോപണം. ബോളിവുഡിലെ തിരക്കേറിയ ഹെയർ സ്‌റ്റൈലിസ്റ്റായ സപ്‌ന ഭവാനിയാണ് ബച്ചനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അമിതാഭ് ബച്ചനെ കുറിച്ചുള്ള സത്യങ്ങൾ ഉടൻ പുറത്ത് വരുമെന്നാണ് സപ്‌ന വെളിപ്പെടുത്തിയത്. ബച്ചനെ കുറിച്ചുള്ള സപ്‌നയുടെ ട്വീറ്റ് ഇതിനോടകം സമൂഹ മാധ്യമത്തിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്. തന്റെ പിറന്നാൾ ദിനത്തിൽ മീ ടൂ ക്യാംപയിനെ പിന്തുണച്ച് അമിതാഭ് ബച്ചൻ രംഗത്തെത്തി. 'ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തിൽ. അത്തരം അതിക്രമങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം' അമിതാഭ് ബച്ചൻ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാൽ അവർക്ക് പ്രത്യേക
മുംബൈ: സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ വെളിപ്പെടുത്തുന്ന മീ ടൂ ക്യാംപയിൻ ബോളിവുഡ് അടക്കമുള്ള ഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്ന സമയത്ത് ബിഗ് ബിയ്‌ക്കെതിരെയും ആരോപണം. ബോളിവുഡിലെ തിരക്കേറിയ ഹെയർ സ്‌റ്റൈലിസ്റ്റായ സപ്‌ന ഭവാനിയാണ് ബച്ചനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അമിതാഭ് ബച്ചനെ കുറിച്ചുള്ള സത്യങ്ങൾ ഉടൻ പുറത്ത് വരുമെന്നാണ് സപ്‌ന വെളിപ്പെടുത്തിയത്. ബച്ചനെ കുറിച്ചുള്ള സപ്‌നയുടെ ട്വീറ്റ് ഇതിനോടകം സമൂഹ മാധ്യമത്തിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്.
തന്റെ പിറന്നാൾ ദിനത്തിൽ മീ ടൂ ക്യാംപയിനെ പിന്തുണച്ച് അമിതാഭ് ബച്ചൻ രംഗത്തെത്തി. 'ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തിൽ. അത്തരം അതിക്രമങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം' അമിതാഭ് ബച്ചൻ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാൽ അവർക്ക് പ്രത്യേക സുരക്ഷ നൽകണമെന്നും ബച്ചൻ കൂട്ടിച്ചേർത്തിരുന്നു.
ഇതിന് പിന്നാലെയാണ് സപ്ന ഭവാനി ട്വിറ്ററിൽ പ്രതികരിച്ചത്. ഇതു വരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇത്. പിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സാമൂഹ്യ പ്രവർത്തകൻ എന്ന പരിവേഷം താങ്കൾക്ക് ലഭിച്ചത്. എന്നാൽ നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടൻ പുറത്തു വരും. അപ്പോൾ മാനസിക സമ്മർദ്ദം മറികടക്കാൻ നഖങ്ങൾ മാത്രം കടിച്ചാൽ മതിയാവില്ല കൈകൾ മുഴുവൻ കടിക്കേണ്ട അവസ്ഥയാവുമെന്നും സപ്ന പറയുന്നു.