- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖമടക്കം ശരീരം മുഴുവൻ രോമം വളർന്ന് ശ്രദ്ധ നേടിയ പെൺകുട്ടി ഇപ്പോൾ എന്നും ഷേവ് ചെയ്യും; പ്രണയം പൂത്തുലഞ്ഞപ്പോൾ ഷേവ് ചെയ്ത് പുതുജീവിതം തുടങ്ങി
മുഖത്തും ശരീരത്തും തിങ്ങിനിറഞ്ഞ രോമം ഒരുസമയത്ത് സുപത്ര നാറ്റി സുസുഫന് അഴകിന്റെ അടയാളമായിരുന്നു. എന്നാൽ, പ്രണയം തലയ്ക്ക് പിടിച്ചതോടെ, സുപത്രയ്ക്ക് തന്റെ രോമാവൃതമായ മുഖം അലോസരപ്പെടുത്തുന്ന കാഴ്ചയായി. ദിവസവും ഷേവ് ചെയ്ത് സ്‌ത്രൈണത കൊണ്ടുവരാൻ അവർ അതോടെ തീരുമാനിക്കുകയായിരുന്നു. വിവാഹിത യായതോടെ, ലോകത്തെ ഏറ്റവും രോമാവൃതയായ പെൺകുട്ടിയെന്ന ഖ്യാതിയെക്കാൾ, തന്റെ കാമുകനോടായി സുപത്രയ്ക്ക് താത്പര്യം. തായ്‌ലൻഡിലെ ബാങ്കോക്കിൽനിന്നുള്ള ഈ 17-കാരി തന്റെ പുതിയ മുഖം സോഷ്യൽ മീഡിയയിലൂടെയാണ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. അംബ്രാസ് സിൻഡ്രമെന്നും വേർവോൾഫ് സിൻഡ്രമെന്നും അറിയപ്പെടുന്ന അപൂർവ ജനിതക രോഗമാണ് സുപത്രയുടെ ശരീരം മുഴുവൻ രോമം വളരാൻ കാരണമായത്. കാഴ്ചയിൽ ആരുമൊന്ന് ഞെട്ടുമെങ്കിലും സുപത്രയ്ക്ക് അത് ഒരുഘട്ടത്തിൽ വലിയ പെരുമ നേടിക്കൊടുത്തു. ലോകത്തേറ്റവും രോമാവൃതയായ പെൺകുട്ടിയെന്ന ഗിന്നസ് റെക്കോഡ് 2010-ൽ അവർക്ക് സ്വന്തമായി. മുഖത്തുമാത്രമല്ല, ചെവിയിലും കൈകളിലും കാലുകളിലും പുറത്തുമൊക്കെ കട്ടിക്ക് രോമം വളർന്നതായിര
മുഖത്തും ശരീരത്തും തിങ്ങിനിറഞ്ഞ രോമം ഒരുസമയത്ത് സുപത്ര നാറ്റി സുസുഫന് അഴകിന്റെ അടയാളമായിരുന്നു. എന്നാൽ, പ്രണയം തലയ്ക്ക് പിടിച്ചതോടെ, സുപത്രയ്ക്ക് തന്റെ രോമാവൃതമായ മുഖം അലോസരപ്പെടുത്തുന്ന കാഴ്ചയായി. ദിവസവും ഷേവ് ചെയ്ത് സ്‌ത്രൈണത കൊണ്ടുവരാൻ അവർ അതോടെ തീരുമാനിക്കുകയായിരുന്നു. വിവാഹിത യായതോടെ, ലോകത്തെ ഏറ്റവും രോമാവൃതയായ പെൺകുട്ടിയെന്ന ഖ്യാതിയെക്കാൾ, തന്റെ കാമുകനോടായി സുപത്രയ്ക്ക് താത്പര്യം.
തായ്‌ലൻഡിലെ ബാങ്കോക്കിൽനിന്നുള്ള ഈ 17-കാരി തന്റെ പുതിയ മുഖം സോഷ്യൽ മീഡിയയിലൂടെയാണ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. അംബ്രാസ് സിൻഡ്രമെന്നും വേർവോൾഫ് സിൻഡ്രമെന്നും അറിയപ്പെടുന്ന അപൂർവ ജനിതക രോഗമാണ് സുപത്രയുടെ ശരീരം മുഴുവൻ രോമം വളരാൻ കാരണമായത്. കാഴ്ചയിൽ ആരുമൊന്ന് ഞെട്ടുമെങ്കിലും സുപത്രയ്ക്ക് അത് ഒരുഘട്ടത്തിൽ വലിയ പെരുമ നേടിക്കൊടുത്തു.
ലോകത്തേറ്റവും രോമാവൃതയായ പെൺകുട്ടിയെന്ന ഗിന്നസ് റെക്കോഡ് 2010-ൽ അവർക്ക് സ്വന്തമായി. മുഖത്തുമാത്രമല്ല, ചെവിയിലും കൈകളിലും കാലുകളിലും പുറത്തുമൊക്കെ കട്ടിക്ക് രോമം വളർന്നതായിരുന്നു അവരുടെ അവസ്ഥ. ലേസർ ട്രീറ്റ്‌മെന്റടക്കം നടത്തിയെങ്കിലും രോമവളർച്ച തടയാനായില്ല. ഇതോടെ, അതിനെ ജീവിതത്തിന്റെ ഭാഗമായി കാണാൻ ഒരുഘട്ടത്തിൽ സുപത്ര തയ്യാറായി.
എന്നാൽ, പ്രണയവും വിവാഹവും സുപത്രയുടെ സൗന്ദര്യ സങ്കൽപം മാറ്റിമറിച്ചു. തന്റെ വൈരൂപ്യത്തെ ഉൾക്കൊണ്ടുകൊണ്ട് പ്രണയിക്കാൻ തയ്യാറായ ഭർത്താവിനുവേണ്ടി ദിവസവും ശരീരം മുഴുവൻ ഷേവ് ചെയ്ത് സുന്ദരിയാകാൻ സുപത്ര തീരുമാനിച്ചു. മണിക്കൂറുകൾ നീണ്ട ഷേവിങ്ങാണ് ഇതിനായി ഓരോ ദിവസവും സുപത്രയ്ക്ക് വേണ്ടിവരുന്നത്.
മധ്യകാലഘട്ടം മുതൽ ലോകത്ത് അംബ്രാസ് സിൻഡ്രോം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ലോകത്ത് അരഡസനോളം പേർ ഈ അവസ്ഥയിൽ ജീവിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പലരെയും സമൂഹം അംഗീകരിക്കാൻ തയ്യാറാകാത്തത് ഇവരുടെ ജീവിതം ദുസ്സഹമാക്കാറുണ്ട്. എന്നാൽ, സുപത്രയെ കുടുംബവും ഇപ്പോൾ ഭർത്താവും സ്വീകരിക്കുകയാണ് ചെയ്തത്.
ചെന്നായ്ക്കുട്ടിയെന്നൊക്കെ വിളിച്ച് തുടക്കത്തിൽ പലരും സുപത്രയെ കളിയാക്കിയിരുന്നു എന്നാൽ, അച്ഛൻ സാമുറെങ്ങും അമ്മ സോംഫോനും സഹോദരി സുകന്യയും അവളെ സ്‌നേഹത്തോടെ പരിഗണിച്ചു. ഗിന്നസ് റെക്കോഡ് സ്വന്തമായതോടെ, അവൾ തായ്‌ലൻഡിലാകെ സുപരിചിതയായി. രോമം കൂടുതലുണ്ടെന്ന് കരുതി തനി്ക്ക് മറ്റുള്ളവരെക്കാൾ എന്തെങ്കിലും കുറവുണ്ടെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു സുപത്ര ഗിന്നസ് റെക്കോഡ് വേളയിൽ അഭിപ്രായപ്പെട്ടത്.