മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മക്കയിലേക്കുള്ള ഹാജിമാരെ സ്വീകരിക്കുന്ന നടപടി ക്രമങ്ങൾ ആരംഭിച്ചതോടെ വെള്ളിയാഴ്ച മുതൽ ഹറമിലേക്ക് പ്രാർത്ഥനാ അനുമതി നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി ഹജ്ജ്- ഉംറ സുരക്ഷാ സേനയുടെ കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു.

ഹാജിമാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്,അതെ സമയം തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവൻ ക്രമീകരങ്ങളും പൂർത്തിയായിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ അവസാനിച്ച ശേഷം ദുൽഹജ്ജ് പതിനാല് മുതൽ ഉംറ -ജുമുഅ നിസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഓൺലൈൻ വഴി ലഭ്യമാകുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.