- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് രണ്ടാം ഡോസ് വാക്സിൻ നല്കും; ഇവർക്ക് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരം മൊബൈലിൽ അറിയിക്കും; ഹജ്ജിന് അനുമതി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം
റിയാദ് : ഹജ്ജ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾക്ക് ശേഷം ഹജ്ജ് പെർമിറ്റ് ലഭിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ ഉടൻ ലഭിക്കുന്നതിന് പ്രത്യേക പരിഗണന നല്കുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഒന്നാം ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്കാണ് ഇതിനുള്ള സൗകര്യമൊരുക്കുക.
ഇവർക്ക് ഹജ്ജ് രജിസ്ട്രേഷൻ വേളയിൽ നൽകിയ മൊബൈലിലേക്ക് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുമെന്നും എത്രയും പെട്ടെന്ന് തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിലെത്തി രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കണമെന്നുമാണ് നിർദ്ദേശം. രാജ്യത്ത് നിവനിൽക്കുന്ന കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നൽകൂയെന്ന് ആരോഗ്യ മന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു.
ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജൂലൈ ഒൻപതോടെ പൂർത്തിയാവും. അതേ സമയം ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടതായി ലഭിക്കുന്ന സന്ദേശങ്ങൾ അന്തിമമല്ലെന്നും ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് വിധേയമായി അവ വിജയകരമായി പൂർത്തീകരിച്ചാൽ മാത്രമേ അന്തിമ ലിസ്റ്റിൽ ഇടം നേടാനാവൂ. എന്തെങ്കിലും കാരണം കൊണ്ട് രജിസ്ട്രേഷൻ കാൻസലായാൽ ലിസ്റ്റിലുള്ള തൊട്ടടുത്തയാൾക്ക് അവസരം ലഭിക്കും .
മറുനാടന് മലയാളി ബ്യൂറോ