റിയാദ്: ഹജ്ജ് ക്വോട്ടയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതിനു പിന്നാലെ ഇന്ത്യയ്ക്കുള്ള ക്വോട്ട വർധിപ്പിച്ചുകൊണ്ട് ഉത്തരവായി. ഇന്ത്യക്കാർക്കുള്ള ക്വോട്ട 1,70,025 ആയിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള കരാറിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സലേഹ് ബിൻ തഹേർ ബെന്റണു തമ്മിൽ ഒപ്പുവച്ചു. ഇന്ത്യയിൽ നിന്നു 1,36,020 പേരായിരുന്നു കഴിഞ്ഞ വർഷം ഹജ്ജ് നിർവഹിച്ചത്.

വിദേശികൾക്കുള്ള ഹജ്ജ് ക്വോട്ട അഞ്ചു വർഷം മുമ്പ് ഇരുപതു ശതമാനം വെട്ടിക്കുറച്ചിരുന്നു. ഗ്രാൻഡ് മോസ്‌കിന്റെ നവീകരണം പ്രമാണിച്ചായിരുന്നു നടപടി. ഇതോടെ 2012-ൽ ഹജ്ജ് ക്വാട്ട 1.36 ലക്ഷമായി ചുരുങ്ങുകയായിരുന്നു. സ്വദേശികൾക്കുള്ള ഹജ്ജ് ക്വോട്ടയിലും 50 ശതമാനം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.