വർഷം ഹജ്ജ് തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ പത്ത് ഏജൻസികൾ സേവനത്തിൽ നിന്നും പിന്മാറി. അതുകൊണ്ടുതന്നെ ഇത്തവണ ഒരു ഏജൻസി മാത്രമാണ് ഹജ്ജ് സേവനം നടത്തുക. ഒരു ഏജൻസിയിൽ 50 തീർത്ഥാടകരെങ്കിലും ഉണ്ടാകണം. അല്ലാത്ത പക്ഷം ഓരോ ഏജൻസിക്കും ഇതു വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്ക്കുക.

ഇത്തവണ കരമാർഗമുള്ള ഹജ്ജ് സേവനത്തിനായി 11 ഏജൻസികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വെറും 63 യാത്രക്കാർ മാത്രമാണ് ഇതുവരെ കരമാർഗം ഹജ്ജിന് പോകാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പത്ത് ഏജൻസികൾ സേവനത്തിൽ നിന്നും പിന്മാറിയത്. നിലവിൽ അൽഹമ്മാദി ഹജ് & ഉംറ ഏജൻസി മാത്രമാണ് ഈ വർഷം കരമാർഗം സേവനം നടത്തുക.

അതേസമയം, വിമാനമാർഗമുള്ള ഹജ്ജ് സേവനത്തിനായി 15 ഏജൻസികൾ അനുമതി തേടിയെങ്കിലും ഏഴ് ഏജൻസികൾ മാത്രമാണ് ഈ വർഷം സേവനത്തിന് സന്നദ്ധരായിട്ടുള്ളത്.