മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ ഇന്ത്യൻ ഹാജിമാർക്ക് നൽകുന്ന അധിക സേവനത്തിനുള്ള നിരക്കിൽ ഇളവ് വരുത്തി. ഇന്ത്യൻ ഹജ്ജ് മിഷന്റെ ആവശ്യത്തെ തുടർന്നാണ് വർദ്ധിപ്പിച്ച നിരക്കിൽ നിന്ന് ഇരുനൂറ് റിയാൽ കുറക്കാൻ ഹജ്ജ് സേവന കന്പനികൾ തയ്യാറായത്. ആയിരത്തി അന്പത് റിയാലാണ് പുതയി നിരക്ക്.

ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാർക്കും മദീനയിൽ മർക്കസിയ്യ ഏരിയയിൽ താമസ സൗകര്യം ലഭിക്കും.അധിക സേവനങ്ങൾക്കുള്ള ഫീസ് എണ്ണൂറ്റി അന്പത് റിയാലിൽ നിന്ന് ആയിരത്തി ഇരുനൂറ്റി അന്പത് റിയാലായി വർദ്ധിപ്പിക്കാനാണ് ഹജ്ജ് സേവന സ്ഥാപനങ്ങൾ തീരുമാനിച്ചത്. എന്നാൽ ഇത് പിൻവലിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ സൗത്ത് ഏഷ്യൻ മുഅസ്സസ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുനൂറ് റിയാൽ കുറച്ച് ആയിരത്തി അന്പത് റിയാലായി നിശ്ചയിച്ചത്.