കാഞ്ഞങ്ങാട് : പുഞ്ചാവി പിള്ളേരെളപീടികാ ഹജ്ജാജ് സ്പോർട്സ് ക്ലബ് വർഷങ്ങളോള മായിഎല്ലാ വർഷവും റമളാനിൽ ഒരുക്കുന്ന ഇഫ്താർ സ്‌നേഹ വിരുന്നിന്റെ സംഗമ വേദിയായി.ക്ലബ് ഓഫീസ് പരിസരത്ത് വെച്ച് നടന്ന സംഗമത്തിൽ സയ്യിദ് ഹാശിം തങ്ങൾ പ്രാർത്ഥനനടത്തുകയും റമളാൻ സന്ദേശം നൽകി സംസാരിക്കുകയും ചെയ്തു.

കെഎംസിസി പ്രതിനിധിനാസർ ബല്ലാകടപ്പുറം , സനമാണിക്കോത്ത് , ജലീൽ ബാവാനഗർ , ഹക്കീം പാലാട്ട് ,സാബിത്ത് പാലാട്ട് , അഷ്‌റഫ് ബോവിക്കാനം , ഹസൈനാർ മിയാനത്ത് , ജാഫർ കാഞ്ഞിരായിൽ, മുസ്ലിം ലീഗ് മണ്ഡലം പ്രതിനിധി ഖമറുദ്ധീൻ , ഖലീൽ പുഞ്ചാവി , ഷംസീർ ഗല്ലി ,മൊയ്തു പാറപ്പള്ളി , ഉസൈനാർ , മുസ്തഫാ പുഞ്ചാവി തുടങ്ങി പല പ്രമുഖ
വ്യക്തിത്വങ്ങളും ഇഫ്താർ സംഗമ വേദിയെ ധന്യമാക്കി.