ന്ത്യൻ ഹജ്ജ് തീർത്ഥാടർക്ക് നാട്ടിൽ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സൗദി അറേബ്യ അനുമതി നൽകി. ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ കൂട്ടമായി എത്തുന്‌പോഴുണ്ടാകുന്ന തിരക്കും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും ഒഴിവാക്കാൻ സാധിക്കും.

ഇക്കൊല്ലം മലേഷ്യയിലെ ക്വാലലംപുർ വിമാനത്താവളത്തിൽ പദ്ധതി വിജയകരമായി പരീക്ഷിച്ചിരുന്നു. വിമാനം കയറുന്നതിന് മുന്പ് തന്നെ സൗദി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ മലേഷ്യൻ തീർത്ഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ അൽപം പോലും കാത്തു നിൽക്കേണ്ടി വന്നില്ല. നിലവിൽ, ഇന്ത്യയ്ക്ക് പുറമെ ഇന്ത്യൊനീഷ്യയും മലേഷ്യയും മാത്രമാണ് തീർത്ഥാടകർക്ക് ഇഹജ്ജ് വീസ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലാകും പ്രീഇമിഗ്രേഷനുള്ള സൗകര്യം. എവിടെയൊക്കെയാണെന്നു പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.