മക്ക: മണിക്കൂറുകൾ വേണ്ടിയിരുന്ന വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള ഹജ്ജ് ക്യാമ്പുകളിൽ  നിന്നുള്ള യാത്ര മിനിറ്റുകൾക്കുള്ള സാധ്യമാവുന്ന സന്തോഷത്തിലാണ് ഇ്‌ക്കൊല്ലംതീർത്ഥാടകർ. ദി മാഷർ റെയിൽ വേ ആരംഭിച്ച മെട്രോ ട്രെയിൻ സർവ്വീസ് ആണ് തീർത്ഥാടകർക്ക് ആശ്വാസമാകുന്നത്. അടുത്ത കാലത്ത് സർക്കാർ നടപ്പിലാക്കിയ പദ്ധതികളിൽ മികച്ച വിജയം തന്നെയാണ് ഹജ്ജ് മെട്രോ പൂർത്തിയായതോടെ സൗദി കൈവരിച്ചിട്ടുള്ളത്.

ഹജ്ജ് മെട്രോയുടെ വരവോടെ ഹജ്ജ് തീർത്ഥാടകരെ വഹിച്ചെത്തുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്ന തടസ്സങ്ങളുൾപ്പെടെയുള്ള പ്രശ്നങ്ങളും ഹജ്ജ് തീർത്ഥാടകരുടെ എല്ലാത്തരത്തിലുള്ള യാത്രാക്ലേശങ്ങളും ഇതോടെ മറികടക്കാൻ സാധിച്ചിട്ടുണ്ട്.

2010ൽ ആരംഭിച്ച 18.2 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ ഹജ്ജ് ,തീർ
ത്ഥാടകർക്കായി പ്രത്യേകം എസ്‌കലേറ്ററുകളും ഏഴ് പാതകളും പ്രത്യേകമായി
ഒരുക്കിയിട്ടുണ്ട്. ഒരേസമയം 3000 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന എയർ കണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രവും മെട്രോയുടെ ഭാഗമായി പണികഴിപ്പിച്ചിട്ടുണ്ട്. അറാഫത്തിലെയും, മിനായിലേയും, മുസ്ദലീഫയിലേയും പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചാണ് മെട്രോ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. അൽ ജമറാത്ത് പാലത്തിന്റെ നാലാം നിലയിലാണ് മെട്രോയുടെ ഒടുവിലത്തെ സ്റ്റേഷൻ.

12 കാര്യേജുകളുള്ള 17 ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. ഓരോ കാര്യേജിലും 250 ഹജ്ജ് തീർത്ഥാടകരെ വഹിക്കാൻ കഴിയും. ഒരേ സമയം 72,000 യാത്രക്കാരുമായി സഞ്ചരിക്കാൻ കഴിയുന്ന മഷാഹേർ ട്രെയിൻ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ട്രെയിനാണ്. റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ട്രെയിൻ നിയന്ത്രിക്കുന്നതിനായി 27 സൗദികൾക്ക് ആറ് മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയും സൗദി സംഘടിപ്പിച്ചിരുന്നു. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിർമ്മിച്ച ലോകത്തെ 24 പദ്ധതികൾക്കൊപ്പം ഹജ്ജ് േെമട്രായും ഇടംപിടിച്ചിട്ടുണ്ട്.