- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസം, ഭക്ഷണം, യാത്ര തുടങ്ങിയ സേവനങ്ങളുടെ കരാർ ഉറപ്പുവരുത്തിയ ശേഷമേ ഹജ്ജ്, ഉംറ വിസകൾ അനുവദിക്കുകയുള്ളൂ; മന്ത്രി
മക്ക: ഹജ്ജിനും ഉംറയ്ക്കും എത്തുന്നവർക്ക് താമസം, ഭക്ഷണം, യാത്ര തുടങ്ങിയ മുഴുവൻ സേവനങ്ങളുടേയും കരാർ ഉറപ്പാക്കിയ ശേഷമേ വീസ അനുവദിക്കൂവെന്ന് മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബന്ദൻ.ഹജ്ജിലെ ഭക്ഷ്യസുരക്ഷ പൊതു ഉത്തരവാദിത്തം എന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടകർക്കുള്ള സേവനങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നുവെന്നും ഉറപ്പാക്കും. ഇ-ട്രാക്ക് സംവിധാനത്തിലാണ് പരീക്ഷണമെന്നോണം തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ ബന്ധിപ്പിക്കുക. രണ്ട് വർഷത്തിനു ശേഷം ഇത് നിയമമാക്കും. താമസം, ഭക്ഷണം, യാത്ര എന്നിവ ഇതിലുൾപ്പെടും. ഇതോടെ ഹജ്ജ്, ഉംറ തീർത്ഥാടകരുടെ താമസ രംഗത്തെ പ്രശ്‌നങ്ങൾ കുറക്കാനാകും. സ്വകാര്യമേഖലയിൽ തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ മക്കയിലും മദീനയിലും നടപ്പിലാക്കിവരുന്ന പദ്ധതികൾക്കനുസരിച്ച് ഉയർന്ന നിലവാരം പുലർത്തുന്നതാകണമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. മത പണ്ഡിതന്മാർക്ക് പുറമെ മെഡിക്കൽ, എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മുഴുവൻ മേഖലകളിലെ പണ്ഡിതന്മാരും സമ്മേളനത്തിലുണ്ടാകും. മുസ്ലിം പണ്ഡിതന്മാർക്കിടയ
മക്ക: ഹജ്ജിനും ഉംറയ്ക്കും എത്തുന്നവർക്ക് താമസം, ഭക്ഷണം, യാത്ര തുടങ്ങിയ മുഴുവൻ സേവനങ്ങളുടേയും കരാർ ഉറപ്പാക്കിയ ശേഷമേ വീസ അനുവദിക്കൂവെന്ന് മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബന്ദൻ.ഹജ്ജിലെ ഭക്ഷ്യസുരക്ഷ പൊതു ഉത്തരവാദിത്തം എന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടകർക്കുള്ള സേവനങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നുവെന്നും ഉറപ്പാക്കും.
ഇ-ട്രാക്ക് സംവിധാനത്തിലാണ് പരീക്ഷണമെന്നോണം തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ ബന്ധിപ്പിക്കുക. രണ്ട് വർഷത്തിനു ശേഷം ഇത് നിയമമാക്കും. താമസം, ഭക്ഷണം, യാത്ര എന്നിവ ഇതിലുൾപ്പെടും. ഇതോടെ ഹജ്ജ്, ഉംറ തീർത്ഥാടകരുടെ താമസ രംഗത്തെ പ്രശ്‌നങ്ങൾ കുറക്കാനാകും. സ്വകാര്യമേഖലയിൽ തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ മക്കയിലും മദീനയിലും നടപ്പിലാക്കിവരുന്ന പദ്ധതികൾക്കനുസരിച്ച് ഉയർന്ന നിലവാരം പുലർത്തുന്നതാകണമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.
മത പണ്ഡിതന്മാർക്ക് പുറമെ മെഡിക്കൽ, എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മുഴുവൻ മേഖലകളിലെ പണ്ഡിതന്മാരും സമ്മേളനത്തിലുണ്ടാകും. മുസ്ലിം പണ്ഡിതന്മാർക്കിടയിലെ അഭിപ്രായങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിലൂടെ കൈമാറാനുള്ള ഇലക്ട്രോണിക് ഫ്‌ളാറ്റ്‌ഫോം ഉണ്ടാക്കുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.