- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂല്യങ്ങളും പാരമ്പര്യവും കാത്ത് സന്തുഷ്ടരാവുക: ഹകീം അസ്ഹരി
ദുബൈ: ലോകം മുഴുവൻ സന്തുഷ്ടിയും സമാധാനവും നിലനിർത്തണമെന്ന സന്ദേശമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്നും സമാധാനവും സ്നേഹവും പാരസ്പര്യവും കാരുണ്യവും നിലനിൽക്കുന്ന സമൂഹത്തിലാണ് സംതൃപ്തമായ ജീവിതം ഉണ്ടാവുകയുള്ളൂവെന്നും ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ പ്രഭാഷണ വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ പ്രഭാഷണം ശ്രവിക്കാൻ ആയിരക്കണക്കിന് പേർ ഖിസൈസ് ഇന്ത്യൻ അക്കാദമി അങ്കണത്തിലെത്തിയിരുന്നു. കുടുംബത്തിലും സമൂഹത്തിലും വൈയക്തിക ജീവിതത്തിലും ഇന്ന് അശാന്തിയും അസംതൃപ്തിയും നിറഞ്ഞുനിൽക്കുന്നു. സാമൂഹിക ഘടനയിൽ തന്നെ വലിയ വിള്ളലുകൾ രൂപപ്പെട്ടു വരികയാണ്. സംതൃപ്തി നിറഞ്ഞ മനസും ജീവിതവും ഒരാൾക്കുണ്ടായാൽ അയാളുടെ ജീവിതം സന്തുഷ്ടമായിത്തീരും. ജീവിത വിജയത്തിന്റെ പ്രധാന മാർഗം സംതൃപ്തിയാണ്. സംതൃപ്തിയുടെ അടയാളമാവട്ടെ പ്രസന്നമായ മുഖമാവും. അതിന് അസൂയ, ലോകമാന്യം, പരദൂഷണം, അഹംഭാവം, കോപം, അഹങ്കാരം, വെറുപ്പ്, കലഹം, പക, ആർത്തി തുടങ്ങി എല്ലാ തിന്മകളിൽ നിന്നും അവൻ മോച
ദുബൈ: ലോകം മുഴുവൻ സന്തുഷ്ടിയും സമാധാനവും നിലനിർത്തണമെന്ന സന്ദേശമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്നും സമാധാനവും സ്നേഹവും പാരസ്പര്യവും കാരുണ്യവും നിലനിൽക്കുന്ന സമൂഹത്തിലാണ് സംതൃപ്തമായ ജീവിതം ഉണ്ടാവുകയുള്ളൂവെന്നും ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ പ്രഭാഷണ വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ പ്രഭാഷണം ശ്രവിക്കാൻ ആയിരക്കണക്കിന് പേർ ഖിസൈസ് ഇന്ത്യൻ അക്കാദമി അങ്കണത്തിലെത്തിയിരുന്നു. കുടുംബത്തിലും സമൂഹത്തിലും വൈയക്തിക ജീവിതത്തിലും ഇന്ന് അശാന്തിയും അസംതൃപ്തിയും നിറഞ്ഞുനിൽക്കുന്നു. സാമൂഹിക ഘടനയിൽ തന്നെ വലിയ വിള്ളലുകൾ രൂപപ്പെട്ടു വരികയാണ്. സംതൃപ്തി നിറഞ്ഞ മനസും ജീവിതവും ഒരാൾക്കുണ്ടായാൽ അയാളുടെ ജീവിതം സന്തുഷ്ടമായിത്തീരും.
ജീവിത വിജയത്തിന്റെ പ്രധാന മാർഗം സംതൃപ്തിയാണ്. സംതൃപ്തിയുടെ അടയാളമാവട്ടെ പ്രസന്നമായ മുഖമാവും. അതിന് അസൂയ, ലോകമാന്യം, പരദൂഷണം, അഹംഭാവം, കോപം, അഹങ്കാരം, വെറുപ്പ്, കലഹം, പക, ആർത്തി തുടങ്ങി എല്ലാ തിന്മകളിൽ നിന്നും അവൻ മോചിതനാകണം.
സന്തുഷ്ട ജീവിതം കെട്ടിപ്പടുക്കാനായി നബി തിരുമേനി (സ) ധാരാളം നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. 'അനാവശ്യ കാര്യങ്ങളിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കുക എന്നാണതിലൊന്ന്. എങ്കിൽ നിങ്ങൾ ജനങ്ങളിൽ ഏറ്റവും നന്ദിയുള്ള ആളായി തീരും. നിങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയും ആഗ്രഹിക്കുക എങ്കിൽ നിങ്ങൾ ഒരു സത്യവിശ്വാസിയായി തീരും. സമീപവാസികൾക്ക് നിങ്ങൾ നല്ലൊരു അയൽക്കാരനാവുക എങ്കിൽ നിങ്ങൾ നല്ലൊരു മുസ്ലിമായി. ചിരിയിൽ മിതത്വം പാലിക്കുക, അമിത ചിരി ഹൃദയത്തെ കൊല്ലും'. കിട്ടിയതുകൊണ്ട് തൃപ്തിയടയലും കിട്ടാത്തതിൽ ആഗ്രഹമില്ലാതിരിക്കലുമാണ് സംതൃപ്തി എന്നാണ് ആത്മജ്ഞാനികൾ പറയുന്നത്.
മൂല്യങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരാൾക്ക് സന്തുഷ്ടവാനാകാൻ കഴിയും. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വളരെ യുക്തിയോടെയും അവധാനതയോടെയും നേരിടാൻ കഴിയണം. ജീവിതത്തിലുടനീളം സത്യസന്ധത, നീതിപാലനം, ഉത്തരവാദിത്തബോധം, സദാചാര നിഷ്ഠ എന്നിവ കാത്തുസൂക്ഷിക്കണം.
കൂടെയുള്ളവർക്ക് മുൻഗണന നൽകുകയും സന്തോഷവും സുഖവും മറ്റുള്ളവർക്കുകൂടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും വേണം. അദ്ദേഹം ഓർമിപ്പിച്ചു.
പരിപാടിയിൽ എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് എ കെ അബൂബക്കർ മൗലവി കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ സഈദ് അബ്ദുല്ല അൽ ഹാരിബ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം വില്യാപ്പള്ളി തുടങ്ങിയ പ്രാസ്ഥാനിക-സാമൂഹിക-സാംസ്കാരിക നേതാക്കളും സംബന്ധിച്ചു.