- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തിൽ വർഗ്ഗീയ വിഷം കൽത്തരുത്; ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തി യൂത്ത് കോൺഗ്രസ് ; ഫെസ്റ്റ് സംഘടിപ്പിച്ചത് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി
കൈപ്പമംഗലം: ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തി യൂത്ത് കോൺഗ്രസ് യൂത്ത് .''ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്തുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ... വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ...'' എന്ന മുദ്രാവാക്യം ഉയർത്തിയാണ് യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചത്.
തൃശ്ശൂർ കൈപമംഗലത്തെ എറിയാട് വച്ചാണ് ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തിയത്. കേരളത്തിലേക്ക് വേരുറപ്പിക്കാൻ ഹലാൽ വിവാദം പോലുള്ള വിവാദങ്ങൾ ഏറ്റുപിടിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു. ഭക്ഷണത്തിലും വസ്ത്രത്തിലും നിറത്തിലും രാജ്യത്തെ എല്ലാ കാര്യങ്ങളിലും സംഘ്പരിവാർ വിവാദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിന്റെ കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഫെസ്റ്റ്
മറുനാടന് മലയാളി ബ്യൂറോ
Next Story