- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബാറ്ററി പായ്ക്കുകൾ അമിതമായി ചൂടാകുന്നു; വിവിധ ബ്രാൻഡുകളുടെ പേരിൽ വിറ്റ അഞ്ചു ലക്ഷത്തോളം ഹോവർ ബോർഡുകൾ തിരിച്ചുവിളിക്കുന്നു
വാഷിങ്ടൺ: ബാറ്ററി പായ്ക്കുകൾ അമിതമായി ചൂടായതിനെ തുടർന്ന് ഒട്ടേറെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ അഞ്ചു ലക്ഷത്തോളം ഹോവർ ബോർഡുകൾ തിരിച്ചുവിളിക്കുന്നു. ചൈനയിൽ നിർമ്മിച്ച് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ പേരിൽ വിൽക്കുന്ന ഹോവർ ബോർഡുകളാണ് തിരിച്ചുവിളിക്കുന്നത്. ബാറ്ററി പായ്ക്കുകൾ അമിതമായി ചൂടായി അപകടങ്ങൾ ഉണ്ടായ 99 സംഭവങ്ങൾ കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് 501,000 യൂണിറ്റ് ഹോവർ ബോർഡുകൾ തിരിച്ചുവിളിക്കാൻ തീരുമാനമായത്. 267,000 Swagway X1s, 84,000 iMotos, 70,000 Powerboards, 28,000 Hovertraxs, 5,000 Hype Roams, 16,000 Hover-Wsay എന്നീ മോഡലുകളുള്ള ഹോവർ ബോർഡുകളാണ് തിരിച്ചു വിളിക്കുന്നത്. സുരക്ഷാകാരണത്തിന്റെ പേരിൽ ഇതാദ്യമായല്ല ഹോവർബോർഡുകൾ വാർത്ത സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ യുകെയിലെ ട്രേഡിങ് സ്റ്റാൻഡേർഡ്‌സ് ഏജൻസികൾ 38,000 ത്തോളം ഹോവർബോർഡുകൾ ഇതേ കാരണത്താൽ പിടിച്ചെടുത്തിരുന്നു. ബാറ്ററി പായ്ക്കുകൾ അമിതമായി ചൂടായി വീടുകളിൽ പോലും തീപിടുത്തമുണ്ടായ സംഭവം റിപ
വാഷിങ്ടൺ: ബാറ്ററി പായ്ക്കുകൾ അമിതമായി ചൂടായതിനെ തുടർന്ന് ഒട്ടേറെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ അഞ്ചു ലക്ഷത്തോളം ഹോവർ ബോർഡുകൾ തിരിച്ചുവിളിക്കുന്നു. ചൈനയിൽ നിർമ്മിച്ച് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ പേരിൽ വിൽക്കുന്ന ഹോവർ ബോർഡുകളാണ് തിരിച്ചുവിളിക്കുന്നത്.
ബാറ്ററി പായ്ക്കുകൾ അമിതമായി ചൂടായി അപകടങ്ങൾ ഉണ്ടായ 99 സംഭവങ്ങൾ കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് 501,000 യൂണിറ്റ് ഹോവർ ബോർഡുകൾ തിരിച്ചുവിളിക്കാൻ തീരുമാനമായത്.
267,000 Swagway X1s, 84,000 iMotos, 70,000 Powerboards, 28,000 Hovertraxs, 5,000 Hype Roams, 16,000 Hover-Wsay എന്നീ മോഡലുകളുള്ള ഹോവർ ബോർഡുകളാണ് തിരിച്ചു വിളിക്കുന്നത്.
സുരക്ഷാകാരണത്തിന്റെ പേരിൽ ഇതാദ്യമായല്ല ഹോവർബോർഡുകൾ വാർത്ത സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ യുകെയിലെ ട്രേഡിങ് സ്റ്റാൻഡേർഡ്‌സ് ഏജൻസികൾ 38,000 ത്തോളം ഹോവർബോർഡുകൾ ഇതേ കാരണത്താൽ പിടിച്ചെടുത്തിരുന്നു. ബാറ്ററി പായ്ക്കുകൾ അമിതമായി ചൂടായി വീടുകളിൽ പോലും തീപിടുത്തമുണ്ടായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ റോഡുകളിലും പേവ്‌മെന്റുകളിലും ഹോവർ ബോർഡുകൾ ഓടിക്കുന്നത് അധികൃതർ നിരോധിച്ചിരുന്നു.