- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്ത്രയുടെ 'മാന്ത്രികത' ജബോങിന് ലഭിച്ചില്ല; ജബോങ് ഡോട്ട് കോമിനോട് പകുതിയിലധികം ജീവനക്കാർക്ക് വിട പറയേണ്ടിവരും ! ജോലി നഷ്ടമാകുന്നത് ഫ്ളിപ്പ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്ത ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായി; ഓൺലൈൻ ഫാഷൻ സ്റ്റോറിന് തിരിച്ചടിയുടെ സമയമോ ?
ബെംഗളുരു: ഇന്റർനെറ്റ് വ്യാപാരം രാജ്യത്ത് ആരംഭിച്ചപ്പോൾ ഓൺലൈൻ വസ്ത്ര വ്യാപാരത്തിലൂടെ ജനഹൃദയം കീഴടക്കിയ പോർട്ടലാണ് ജബോങ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജബോങിനെ കുറിച്ച് അത്ര സുഖകരമായ വാർത്തയല്ല കേൾക്കുന്നത്. ജബോങിൽ നിന്നും പകുതിയിലധികം ജീവനക്കാർക്ക് പുറത്ത് പോകേണ്ടി വരുമെന്നാണ് സൂചന. 2016ലാണ് ഓൺലൈൻ ഭീമനായ ഫ്‌ളിപ്കാർട്ടിന്റെ തന്നെ ഫാഷൻ പോർട്ടലായ മിന്ത്ര ജബോങിനെ ഏറ്റെടുക്കുന്നത്. ഇപ്പോൾ 400ൽ അധികം ജീവനക്കാരാണ് ജബോങിൽ ജോലി ചെയ്യുന്നത്. ഇതിൽ പകുതിയിലധികം പേർക്കും പിരിഞ്ഞ് പോകേണ്ടി വരുമെന്നാണ് സൂചന. ഫ്ളിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്ത ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ജബോങിലെ ജീവനക്കാരെ കുറയ്ക്കുന്നത്. ഫ്ളിപ്കാർട്ടിന്റെ തന്നെ സ്ഥാപനമായ മിന്ത്ര സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെങ്കിലും ജബോങിന്റെ കാര്യത്തിൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല.
ബെംഗളുരു: ഇന്റർനെറ്റ് വ്യാപാരം രാജ്യത്ത് ആരംഭിച്ചപ്പോൾ ഓൺലൈൻ വസ്ത്ര വ്യാപാരത്തിലൂടെ ജനഹൃദയം കീഴടക്കിയ പോർട്ടലാണ് ജബോങ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജബോങിനെ കുറിച്ച് അത്ര സുഖകരമായ വാർത്തയല്ല കേൾക്കുന്നത്. ജബോങിൽ നിന്നും പകുതിയിലധികം ജീവനക്കാർക്ക് പുറത്ത് പോകേണ്ടി വരുമെന്നാണ് സൂചന. 2016ലാണ് ഓൺലൈൻ ഭീമനായ ഫ്‌ളിപ്കാർട്ടിന്റെ തന്നെ ഫാഷൻ പോർട്ടലായ മിന്ത്ര ജബോങിനെ ഏറ്റെടുക്കുന്നത്.
ഇപ്പോൾ 400ൽ അധികം ജീവനക്കാരാണ് ജബോങിൽ ജോലി ചെയ്യുന്നത്. ഇതിൽ പകുതിയിലധികം പേർക്കും പിരിഞ്ഞ് പോകേണ്ടി വരുമെന്നാണ് സൂചന. ഫ്ളിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്ത ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ജബോങിലെ ജീവനക്കാരെ കുറയ്ക്കുന്നത്. ഫ്ളിപ്കാർട്ടിന്റെ തന്നെ സ്ഥാപനമായ മിന്ത്ര സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെങ്കിലും ജബോങിന്റെ കാര്യത്തിൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല.