സൂറിച്ച്: സ്വിറ്റ്‌സർലന്റിലെ പൊതുഗതാഗത സംവിധാനത്തിലെ സ്ഥിരം യാത്രക്കാർക്ക് ടിക്കറ്റ് നിരക്കുകൾ പാതിയാക്കി നല്കുന്ന വാർഷിക റെയ്ൽ കാർഡുകൾ പിൻവലിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ കസ്റ്റമർ റെയ്ൽ ഓർഗനൈസേഷൻ. ഇപ്പോൾ നിലവിൽ സ്ഥിരം യാത്രക്കാർക്ക് നല്കിവരുന്ന 185 ഫ്രാൻസ് ് വിലയുള്ള കാർഡ് വാങ്ങിയാൽ ഏതു ട്രെയ്ൻ യാത്രയിലും ടിക്കറ്റ് നിരക്കിന്റെ പകുതി മാത്രം നൽകിയാൽ മതി. ഈ സംവിധാനം നിർ്ത്തലാക്കണമെന്നാണ് യാത്രക്കാരുടെ സംഘടനയുടെ ആവശ്യം.

ഏകദേശം രണ്ടര മില്യൻ ആളുകൾ ഈ സംവിധാമം ഉപയോഗിച്ചു വരുന്നു. എന്നാൽ, ഈ കാർഡ് സമ്പ്രദായം പിൻവലിച്ചാൽ മൊത്തത്തിലുള്ള ട്രെയ്ൻ ടിക്കറ്റ് നിരക്ക് എല്ലാ യാത്രക്കാർക്കും സഹായകമാകും വിധം കുറയ്ക്കാൻ സാധിക്കുമെന്നാണ് യാത്രക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്.

കാർഡ് നിർത്തലാക്കിയാൽ യാത്രക്കൂലി ഇനത്തിൽ വരുമാനം വർധിക്കും,ഈ ലാഭം മറ്റു യാത്രാ ടിക്കറ്റ് നിരക്ക് ഇളവുകളിലൂടെ യാത്രക്കാർക്കു തന്നെ ലഭിക്കണമെന്നും ഇവർ പറയുന്നു.