- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേതൻ ഭഗത്തിന്റെ ഹാഫ് ഗേൾഫ്രണ്ട് ഇന്ത്യയ്‌ക്കൊപ്പം യുഎഇയിലും
ഷാർജ: ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ചേതൻ ഭഗത്തിന്റെ ഏറ്റവും പുതിയ നോവൽ ഹാഫ് ഗേൾഫ്രണ്ട് ഇന്ത്യയ്‌ക്കൊപ്പം യുഎഇയിലും പുറത്തിറക്കുന്നു. ഇതാദ്യമായാണ് ചേതൻ ഭഗത്തിന്റെ ഒരു പുസ്തകം ഇന്ത്യയിലും യുഎഇയിലും ഒരുപോലെ പ്രസിദ്ധപ്പെടുത്തുന്നത്. ഡിസി ബുക്‌സ്, ജഷന്മാൾ ഔട്ട്‌ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും. ആധുനിക ലോകത്തെ പ്രണയത്തെ നൂതനവ
ഷാർജ: ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ചേതൻ ഭഗത്തിന്റെ ഏറ്റവും പുതിയ നോവൽ ഹാഫ് ഗേൾഫ്രണ്ട് ഇന്ത്യയ്‌ക്കൊപ്പം യുഎഇയിലും പുറത്തിറക്കുന്നു. ഇതാദ്യമായാണ് ചേതൻ ഭഗത്തിന്റെ ഒരു പുസ്തകം ഇന്ത്യയിലും യുഎഇയിലും ഒരുപോലെ പ്രസിദ്ധപ്പെടുത്തുന്നത്. ഡിസി ബുക്‌സ്, ജഷന്മാൾ ഔട്ട്‌ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും.
ആധുനിക ലോകത്തെ പ്രണയത്തെ നൂതനവും വ്യത്യസ്തവുമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ് തന്റെ പുതിയ നോവലിലൂടെ ചേതൻ ഭഗത്. ബീഹാറിൽ നിന്ന് വരുന്ന ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത മാധവന് എന്ന യുവാവിന്റെയും റിയ എന്ന പരിഷ്‌ക്കാരി യുവതിയുടേയും കഥയാണ് ഹാഫ് ഗേൾഫ്രണ്ട്. രൂപ പബ്ലിഷേഴ്‌സ് ആണ് പ്രസാധകർ.
ദ ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ്, വൺ നൈറ്റ് അറ്റ് കോൾ സെന്റർ, ഫൈവ് പോയിന്റ് സംവൺ, ടൂ സ്‌റ്റേറ്റ്‌സ് തുടങ്ങിയവയാണ് ചേതൻ ഭഗത്തിന്റെ മുമ്പ് പുറത്തിറങ്ങിയിട്ടുള്ള പുസ്തകങ്ങൾ.
Next Story