സ്വോർഡ്‌സ്:   സ്വോർഡ്‌സിൽ പുതിയതായി രൂപം കൊള്ളുന്ന ക്രിയേറ്റീവ് ഫാമിലി ഗ്രൂപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഹാല്ലോവീൻ ഫൺഡേ  ഒരുക്കുന്നു. സ്വോർഡ്‌സിലെ റിവർ വാലിയിലുള്ള  കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഇന്ന് ഉച്ച കഴിഞ്ഞു 2.30 മുതൽ 5.30 വരെകുട്ടികൾക്കായി വിവിധ  മത്സരങ്ങളും  കളികളും നടത്തപ്പെടുന്നു. മത്സര വിജയികൾക്ക് സമ്മാനങ്ങളും നല്കപ്പെടും. കൂടാതെ ചെറിയ കുട്ടികൾക്കായി ബൗൺസി കാസ്റ്റിലും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി കുട്ടികൾ തന്നെ തിരഞ്ഞെടുത്ത മത്സരങ്ങളും കളികളുമായിരിക്കും നടത്തപ്പെടുക എന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്.

സ്വോർഡ്‌സിലെയും പരിസര പ്രദേശങ്ങളിലുള്ള ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നതായി ക്രിയേറ്റിവ് ഫാമിലി ഗ്രൂപ്പ് കൂട്ടായ്മ അറിയിച്ചു.പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ ഇന്ന് തന്നെ ബന്ധപെടേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് :
ജിമ്മി മാത്യു :0876805213
റോഷൻ :0892528702