- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാൾട്ടൺ മലയാളീസ് അസോസിയേഷന്റെ കേരളപ്പിറവി ആഘോഷം നവംബർ ഏഴിന്
ടൊറേന്റോ: ഹാൾട്ടൺ മലയാളീസ് അസോസിയേഷന്റെ കേരളപ്പിറവി ആഘോഷങ്ങൾ നടത്തുന്നു. നവംബർ ഏഴിനു (ശനി) വൈകുന്നേരം അഞ്ചിനു ബർലിങ്ടൺ കോർപ്പസ് ക്രിസ്റ്റി സെക്കൻഡറി സ്‌കൂളിലാണ് ആഘോഷം.ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളിൽ ഹാൾട്ടൺ പ്രൊവിൻഷ്യൽ പാർലമെന്റ് അംഗം ഇന്ദിര നായിഡു, കാനഡയിലെ പ്രമുഖ മലയാളി സാമൂഹ്യപ്രവർത്തകനായ ജോബ്‌സൺ ഈശോ എന്നിവർ വ
ടൊറേന്റോ: ഹാൾട്ടൺ മലയാളീസ് അസോസിയേഷന്റെ കേരളപ്പിറവി ആഘോഷങ്ങൾ നടത്തുന്നു. നവംബർ ഏഴിനു (ശനി) വൈകുന്നേരം അഞ്ചിനു ബർലിങ്ടൺ കോർപ്പസ് ക്രിസ്റ്റി സെക്കൻഡറി സ്‌കൂളിലാണ് ആഘോഷം.
ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളിൽ ഹാൾട്ടൺ പ്രൊവിൻഷ്യൽ പാർലമെന്റ് അംഗം ഇന്ദിര നായിഡു, കാനഡയിലെ പ്രമുഖ മലയാളി സാമൂഹ്യപ്രവർത്തകനായ ജോബ്‌സൺ ഈശോ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. വിവിധ നൃത്തരൂപങ്ങളും സ്‌കിറ്റുകളും കോർത്തിണക്കിയുള്ള കലാപരിപാടികളിലെ മുഖ്യ ഇനം കാർത്തിക് രാമലിംഗത്തിന്റെ മ്യൂസിക് ഫ്യൂഷൻ ആണ്. ചടങ്ങിൽ മലയാള ഭാഷാ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിക്കും.
അസോസിയേഷൻ, ഓക്‌വിൽ ഹോസ്പിറ്റൽ നിർമ്മാണത്തിനുവേണ്ടി സമാഹരിച്ച തുക ഫൗണേ്ടഷൻ പ്രതിനിധികൾക്കു കൈമാറും.
ആഘോഷപരിപാടികളിലേയ്ക്കും തുടർന്നുള്ള പ്രവർത്തനങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്: ബിൻസ് മണ്ഡപം (പ്രസിഡന്റ്) 289 208 7614 FREE, ശിവ ചാക്കോളി (സെക്രട്ടറി) 647 463 1711 FREE.
റിപ്പോർട്ട്: ഷിബു കിഴക്കേക്കുറ്റ്