ദോഹ: വിമാനത്താവളത്തിലെത്തുമ്പോൾ പിഴ അടക്കാത്തത് മൂലം ഉണ്ടാകുന്ന യാത്രാവിലക്കിന് പരിഹാരമാവുന്നു.പിഴയടക്കാത്തതിനാൽ യാത്രാവിലക്കുള്ളവരെ സഹായിക്കാനായി വിമാനത്താവളത്തിൽ ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് തുറന്നു.

പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള പിഴത്തുകകൾ അടയ്ക്കണമെങ്കിൽ അതിനുള്ള സൗകര്യം ഈ ഓഫീസിലുണ്ടാകും. പിഴ അടയ്ക്കുന്നതോടെ യാത്രാനിരോധനം ഇല്ലാതാകും. ഇതു സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരന്റെ രേഖകളിൽ ഉടൻ അപ്‌ഡേറ്റ് ആകുന്നതോടെ വിലക്കു നീങ്ങി യാത്ര തുടരാനാകും.

ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസിൽ അന്വേഷണങ്ങൾക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പിഴയൊടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ മുഴുവൻസമയവും പബ്ലിക് പ്രോസിക്യൂഷനിലെ ജീവനക്കരുണ്ടാകും.