ദോഹ: ഈദ് അവധി ദിനങ്ങളിൽ നാട്ടിലേക്കും വിദേശത്തേക്കും യാത്ര പുറപ്പെടാൻ ഒരുങ്ങുന്നവർക്ക് കരുതൽ നിർദ്ദേവുമായി അധികൃതർ രംഗത്ത്.യാത കൂടുതൽ സുഖകരവും സന്തോഷകരവുമാക്കുന്നതിനാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്തെങ്കിൽ പോലും വിമാന സമയവും മറ്റും ഓൺലൈനിൽ യാത്രയ്ക്ക് മുമ്പേ തന്നെ പരിശോധിക്കുക.വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പേ തന്നെ ചെക്ക് ഇൻ ചെയ്യുക.ഫ്ലൈറ്റിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ എയർപോർട്ടിൽ എത്തിച്ചേരുക.വലിയ ക്യൂ ഒഴിവാക്കുന്നതിന് യാത്രക്കാർക്ക് സൗജന്യ ഇ ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

യാത്രക്കാരെ യാത്രയാക്കാൻ ഒപ്പം വന്നിട്ടുള്ളവർക്കും തിരിച്ചുകൊണ്ടുപോകാൻ വന്നിട്ടുള്ളവർക്കും ആദ്യത്തെ ഒരു മണിക്കൂർ മാത്രമാണ് പാർക്കിങ് സൗജന്യമായിരിക്കുക. പിന്നീടുള്ള ഓരോ മണിക്കൂറിനും അഞ്ച് ഖത്തർ റിയാൽ വീതം നൽകേണ്ടിവരും.

വെക്കേഷൻ ട്രിപ്പ് പോകുന്ന യാത്രക്കാർ കൂടുതൽ സമയം പാർക്കിംഗിന് അനുമതിയുള്ള പാർക്കിങ് സ്പേസിൽ വാഹനം പാർക്ക് ചെയ്യുക.ജൂൺ 28 വരെ ടിക്കറ്റും പാസ്സ്പോർട്ടും കൈവശമുള്ള യാത്രക്കാരെ മാത്രമേ ചെക്ക് ഇൻ ഹാളിലേക്ക് കടക്കാൻ അനുവദിക്കുകയുള്ളൂ.തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.