ദോഹ: ഏറ്റവും മികച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഹമദ് എയർപോർട്ട്.ട്രാവല് പ്ലസ് ലെഷർ വേളഡ് ബെസ്റ്റ് അവാർഡ്‌സിൽ് ഹമദ് അന്താരാഷ്ട്ര വിമാനത്താവള മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്.

48 ലക്ഷത്തോളം പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഏറ്റവും മികച്ച വിമാനത്താവളങ്ങൾ നഗരങ്ങൾ, ദ്വീരുകൾ ഹോട്ടലുകൾ ആഡംബര കപ്പലുകൾ എന്നിവയ്ക്കാണ് പുരസ്‌കാരം ഏര്‌പ്പെടുത്തിയിരിക്കുന്നത്.

മികച്ച വിമാനത്താവളങ്ങളില് ഒന്നാമത് സിംഗപ്പൂരിലെ ചാങ്ഗിയാണ്. ദക്ഷിണ കൊറിയയുടെ ഇഞ്ചിയോണ്, ഹോങ്കോങ്, സ്വിറ്റ്‌സർലന്ഡിലെ സൂറിച്ച്, ഹാനെഡ, ടോക്യോ എന്നിവയാണ് ഹമദിന് തൊട്ടുപിന്നിലുള്ളത്.സൗകര്യപ്രദമായി പ്രവേശനം, മികച്ച സുരക്ഷ, വ്യത്യസ്ത ഭക്ഷണ-പാനീയ അവസരങ്ങൾ, മികച്ച ഷോപ്പിങ് അനുഭവം, രൂപഘടന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.