- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സൗജന്യ വൈഫൈ, ഐ ബീക്കൺ മൊബൈൽ ആപ്പ്; യാത്രക്കാർക്ക് ഒട്ടേറെ സാങ്കേതിക സൗകര്യങ്ങളൊരുക്കി ഹമദ് രാജ്യാന്തര വിമാനത്താവളം സ്മാർട്ട് ആക്കുന്നു
ദോഹ: സൗജന്യ വൈഫൈ, ഐ ബീക്കൺ മൊബൈൽ ആപ്പ് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളൊരുക്കി ഹമദ് രാജ്യാന്തര വിമാനത്താവളം സ്മാർട്ട് ആക്കാൻ പദ്ധതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കൂടുതൽ സേവനങ്ങളും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന വിധത്തിലാണ് ഇവിടെ ഒട്ടേറെ പുതിയ സാങ്കേതിക വിദ്യകൾ ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതു മുതൽ വിമാനത്തിൽ കയറുന്നതു വരെയുള്ള കാര്യത്തിൽ പുതിയ സംവിധാനത്തിൻ കീഴിൽ യാത്രക്കാരന് ഒറ്റയ്ക്കു ചെയ്യാൻ സാധിക്കും വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിൽ കാത്തിരുന്നു പാഴാക്കുന്ന സമയവും ഇതിലൂടെ ലാഭിക്കാമെന്ന മെച്ചം കൂടിയുണ്ട്. യാത്രക്കാർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന സൗകര്യങ്ങൾ വിമാനത്താവളത്തിലെത്തുന്നതു മുതലുള്ള ഓരോ നിമിഷവും ആസ്വദിക്കത്തക്ക വിധത്തിലാണ് ഒരുക്കിയിട്ടുള്ളതെന്ന് ഗതാഗത വിവര സാങ്കേതിക മന്ത്രി ജാസിം സയിഫ് അഹമ്മദ് അൽ സുലൈത്തി വ്യക്തമാക്കി. ഏറ്റവും പുതിയ പ്രോസസിങ്, സെക്യൂരിറ്റി സാങ്കേതിക വിദ്യകളാണ് ഹമദ് വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്. ഇവയിൽ
ദോഹ: സൗജന്യ വൈഫൈ, ഐ ബീക്കൺ മൊബൈൽ ആപ്പ് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളൊരുക്കി ഹമദ് രാജ്യാന്തര വിമാനത്താവളം സ്മാർട്ട് ആക്കാൻ പദ്ധതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കൂടുതൽ സേവനങ്ങളും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന വിധത്തിലാണ് ഇവിടെ ഒട്ടേറെ പുതിയ സാങ്കേതിക വിദ്യകൾ ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതു മുതൽ വിമാനത്തിൽ കയറുന്നതു വരെയുള്ള കാര്യത്തിൽ പുതിയ സംവിധാനത്തിൻ കീഴിൽ യാത്രക്കാരന് ഒറ്റയ്ക്കു ചെയ്യാൻ സാധിക്കും വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിൽ കാത്തിരുന്നു പാഴാക്കുന്ന സമയവും ഇതിലൂടെ ലാഭിക്കാമെന്ന മെച്ചം കൂടിയുണ്ട്. യാത്രക്കാർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന സൗകര്യങ്ങൾ വിമാനത്താവളത്തിലെത്തുന്നതു മുതലുള്ള ഓരോ നിമിഷവും ആസ്വദിക്കത്തക്ക വിധത്തിലാണ് ഒരുക്കിയിട്ടുള്ളതെന്ന് ഗതാഗത വിവര സാങ്കേതിക മന്ത്രി ജാസിം സയിഫ് അഹമ്മദ് അൽ സുലൈത്തി വ്യക്തമാക്കി.
ഏറ്റവും പുതിയ പ്രോസസിങ്, സെക്യൂരിറ്റി സാങ്കേതിക വിദ്യകളാണ് ഹമദ് വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്. ഇവയിൽ ചിലത് പ്രവർത്ത സജ്ജമായിക്കഴിഞ്ഞു. മറ്റു ചിലത് പരീക്ഷണ ഘട്ടത്തിലാണ്. വീട്ടിൽ നിന്നു തന്നെ പ്രിന്റ് ചെയ്തു കൊണ്ടുവരാവുന്ന ബാഗ് ടാഗ് സംവിധാനവും ഇവിടെ ഏർപ്പെടുത്തുന്നുണ്ട്. സെൽഫ് സർവീസ് ചെക്ക് ഇൻ സംവിധാനവും ഇവിടെ നിലവിലുണ്ട്.
ജീവനക്കാരുടെ സഹായം കൂടാതെ തന്നെ ചെക്ക് ഇൻ നടപടികളെല്ലാം തന്നെ യാത്രക്കാർക്ക് സ്വയം ചെയ്യാവുന്ന തരത്തിലാണ് വിമാനത്താവളത്തിൽ സാങ്കേതിക വിദ്യകൾ നടപ്പാക്കിയിരിക്കുന്നത്. കൂടാതെ ഭാവിയിൽ അധിക ബാഗേജിന് പിഴയടയ്ക്കൽ, ലൗഞ്ച് സർവീസ് ലഭ്യമാക്കൽ, അപ്‌ഗ്രേഡ് ചെയ്യൽ എന്നിവയും യാത്രക്കാർക്ക് സ്വയം ചെയ്യാവുന്ന തരത്തിലേക്ക് സംവിധാനങ്ങൾ പരിഷ്‌ക്കരിക്കും.