- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്; ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായി ചാർജ്ജ് ചെയ്ത് ഉറപ്പ് വരുത്തുക; പുതിയ സുരക്ഷാ സംവിധാനം നിലവിൽ
ദോഹ: ഹമദ് അന്താരാഷട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർ യാത്രയ്ക്ക് തയ്യാറെടുക്കും മുമ്പ് ശ്രദ്ധിച്ചാൽ വെറുതേ കുഴപ്പത്തിൽ ചെന്ന് ചാടുന്നത് ഒഴിവാക്കാം. നിങ്ങൾ കൈവശം വെക്കുന്ന മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തനക്ഷമവും പൂർണ്ണമായും ചാർജുള്ളവയുമായിരിക്കണമെന്ന് നിർദ്ദേശം. യാത്ര പുറപ്
ദോഹ: ഹമദ് അന്താരാഷട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർ യാത്രയ്ക്ക് തയ്യാറെടുക്കും മുമ്പ് ശ്രദ്ധിച്ചാൽ വെറുതേ കുഴപ്പത്തിൽ ചെന്ന് ചാടുന്നത് ഒഴിവാക്കാം. നിങ്ങൾ കൈവശം വെക്കുന്ന മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തനക്ഷമവും പൂർണ്ണമായും ചാർജുള്ളവയുമായിരിക്കണമെന്ന് നിർദ്ദേശം. യാത്ര പുറപ്പെടും മുമ്പ് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ടാബ് തുടങ്ങി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ പൂർണമായി ചാർജ്ജുണ്ടെന്ന് ഉറപ്പുവരുത്തണം. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ ഇലക്ട്രോണിക് ഡിവൈസുകൾ പ്രവർത്തിപ്പിക്കാനോ ഓൺ ചെയ്യാനോ നിർദ്ദേശിച്ചാൽ അപ്രകാരം ചെയ്യാൻ വേണ്ടിയാണിത്.
ബാറ്ററി ചാർജ്ജ് ഇല്ലാത്തതുകൊണ്ടോ മറ്റേതെങ്കിലും സാഹചര്യത്തിലോ ഇലക്ട്രോണിക് ഡിവൈസുകൾ ഓൺ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ആ ഡിവൈസ് യാത്രയിൽ ഒപ്പം കൊണ്ടുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥൻ അനുവദിക്കില്ല. ഡിസംബർ 21 മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വന്നു.