- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ന് മുതൽ വിമാനത്താവളത്തിൽ പെരുന്നാൾ തിരക്കേറും; യാത്രയ്ക്കൊരുങ്ങുന്നവർ മൂന്ന് മണിക്കൂർ മുമ്പേ എത്തുക; ചെക്ക് ഇൻ കൗണ്ടറുകൾ വിമാനസമയത്തിന്റെ ഒരു മണിക്കൂർ മുമ്പേ അടയ്ക്കും; നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങുന്നവർ അറിയാൻ
ദോഹ; സ്‌കൂൾ അവധി ദിനങ്ങളും പെരുന്നാൾ ആഘോഷവുമൊക്കെയായി നാട്ടിലേക്ക് പറക്കാനൊരുങ്ങുകയാണ് ഭൂരിഭാഗം പ്രവാസികളും. എന്നാൽ യാത്രയ്‌ക്കൊരുങ്ങും മുമ്പ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ നിബന്ധനകൾ വായിച്ച ശേഷം യാത്രയ്‌ക്കൊരുങ്ങുക. യാത്ര ചെയ്യുന്നവർ മൂന്നു മണിക്കൂർ മുൻപ് എത്തണമെന്നും ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്നതു തിരക്കു കുറയ്ക്കും. വിമാന സമയത്തിന്റെ ഒരു മണിക്കൂർ മുൻപ് ചെക്ക് ഇൻ കൗണ്ടറുകൾ അടയ്ക്കും. അതിനുശേഷം വരുന്നവർക്കു യാത്രചെയ്യാനാകില്ല. ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്ന ഖത്തർ എയർവേയ്സ് യാത്രക്കാർക്കു ഖത്തർ ഡ്യൂട്ടി ഫ്രീ പത്തു ശതമാനം ഡിസ്‌കൗണ്ട് വൗച്ചർ നൽകുന്നുണ്ട്. കൂടുതൽ പേരെ ഓൺലൈനായി ചെക്ക് ഇൻ ചെയ്യാൻ പ്രോൽസാഹിപ്പിക്കുന്നതിനാണിത്. യാത്രക്കാരെ കൊണ്ടുവിടാനോ വിളിച്ചുകൊണ്ടു പോകാനോ വരുന്നവർ ഹ്രസ്വകാല കാർ പാർക്ക് സൗകര്യം ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇവിടെ പാർക്കിങ്ങിന് ആദ്യ അര മണിക്കൂർ സൗജന്യമാണ്. തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്
ദോഹ; സ്‌കൂൾ അവധി ദിനങ്ങളും പെരുന്നാൾ ആഘോഷവുമൊക്കെയായി നാട്ടിലേക്ക് പറക്കാനൊരുങ്ങുകയാണ് ഭൂരിഭാഗം പ്രവാസികളും. എന്നാൽ യാത്രയ്‌ക്കൊരുങ്ങും മുമ്പ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ നിബന്ധനകൾ വായിച്ച ശേഷം യാത്രയ്‌ക്കൊരുങ്ങുക.
യാത്ര ചെയ്യുന്നവർ മൂന്നു മണിക്കൂർ മുൻപ് എത്തണമെന്നും ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്നതു തിരക്കു കുറയ്ക്കും. വിമാന സമയത്തിന്റെ ഒരു മണിക്കൂർ മുൻപ് ചെക്ക് ഇൻ കൗണ്ടറുകൾ അടയ്ക്കും. അതിനുശേഷം വരുന്നവർക്കു യാത്രചെയ്യാനാകില്ല. ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്ന ഖത്തർ എയർവേയ്സ് യാത്രക്കാർക്കു ഖത്തർ ഡ്യൂട്ടി ഫ്രീ പത്തു ശതമാനം ഡിസ്‌കൗണ്ട് വൗച്ചർ നൽകുന്നുണ്ട്.
കൂടുതൽ പേരെ ഓൺലൈനായി ചെക്ക് ഇൻ ചെയ്യാൻ പ്രോൽസാഹിപ്പിക്കുന്നതിനാണിത്. യാത്രക്കാരെ കൊണ്ടുവിടാനോ വിളിച്ചുകൊണ്ടു പോകാനോ വരുന്നവർ ഹ്രസ്വകാല കാർ പാർക്ക് സൗകര്യം ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇവിടെ പാർക്കിങ്ങിന് ആദ്യ അര മണിക്കൂർ സൗജന്യമാണ്. തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ചു റിയാൽ വീതമാണു നിരക്ക്. ദീർഘകാല പാർക്കിങ് സ്ഥലത്തു യാത്രക്കാർക്കു വാഹനം ഇടാനുള്ള സൗകര്യമുണ്ട്. ഇവിടെ നിന്നു ടെർമിനലിലേക്ക് 15 മിനിറ്റ് ഇടവിട്ടു ഷട്ടിൽ സർവീസുണ്ട്.