ഹാംബർഗ്: ഹാംബർഗ് വിമാനത്താവളത്തിലെ എയർ കൺടീഷൻ സംവിധാനത്തിൽ നിന്ന് പെപ്പർ സ്‌പ്രേ ലീക്കായതിനെ തുടർന്ന് വിമാനത്താവളം അടച്ചു. ഇന്നലെയാണ് സംഭവം. ഹാംബർഗ് വിമാനത്താവളത്തിലെ കേന്ദ്രീകൃത എയർ കൺടീഷൻ സംവിധാനത്തിലൂടെ ആരോ കുരുമുളക് സ്േ്രപ ഉപയോഗിക്കുകയായിരുന്നു,

തുടർന്ന് ശ്വാസം മുട്ടൽ അനുഭവ പെട്ട യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പതോളം പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വന്നു. ശ്വാസ തടസം, ചുമ, കണ്ണിൽ എരിച്ചിൽ എന്നിവയാണ് ഇവർക്ക് അനുഭവപ്പെട്ട പ്രശ്‌നങ്ങൾ.

സംഭവത്തെത്തുടർന്ന് വിമാനത്താവളം ഒഴിപ്പിച്ചു. എസിയിലൂടെ മനഃപൂർവം അപകടകരമായ വസ്തുക്കൾ കടത്തിവിട്ടതാകാമെന്നാണ് സംശയിക്കുന്നത്. വായുവിൽ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് ആളുകൾ പ്രശ്‌നം ശ്രദ്ധിച്ചു തുടങ്ങിയത്. ഇതോടെ എമർജൻസി സർവീസുകളെ വിളിച്ചു വരുത്തുകയായിരുന്നു.

പ്രശ്‌നം പരിഹരിക്കുന്നതു വരെ വിമാനങ്ങളെല്ലാം നിലത്തിറക്കി. അഗ്‌നിശമന സേന ടെർമിനലിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുകയായിരുന്നു. സെക്യൂരിറ്റി പരിശോധനയ്ക്കിടെ അതിനടുത്തുള്ള ഒരു ബിന്നിലാണ് പെപ്പർ സ്‌പ്രേ കാനിസ്‌ററർ പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്. ഇതിൽനിന്നാണ് എസി സംവിധാനത്തിലേക്കു മുഴുവൻ വ്യാപിച്ചത്.