- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ 5000 ദിർഹത്തിന് മുകളിലുള്ള പിഴകൾ ഇനി തവണകളായി അടക്കാം; സ്ഥാപനങ്ങൾക്കും ഇളവ്; അടവ് തെറ്റിക്കുന്നവർക്കെതിരെ നടപടി ഉറപ്പ്
എമിറേറ്റിൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളിൽ നൽകേണ്ട പിഴകൾ ഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കി. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 2014ലെ 47ാം ഉത്തരവിലൂടെയാണ് ശൈഖ് ഹംദാൻ പൊതുജനങ്ങൾക്കായി ഇത്തരമൊരു ആനുകൂല്യം അവതരിപ്പിച്ചത്.വ്യക്തികളുടെ
എമിറേറ്റിൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളിൽ നൽകേണ്ട പിഴകൾ ഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കി. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ഇതു സംബന്ധിച്ച
ഉത്തരവ് പുറപ്പെടുവിച്ചു. 2014ലെ 47ാം ഉത്തരവിലൂടെയാണ് ശൈഖ് ഹംദാൻ പൊതുജനങ്ങൾക്കായി ഇത്തരമൊരു ആനുകൂല്യം അവതരിപ്പിച്ചത്.
വ്യക്തികളുടെ പിഴ 5,000 ദിർഹത്തിലും കമ്പനികളുടേത് 20,000 ദിർഹത്തിലും കുറയാത്തവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. രേഖകൾ പ്രകാരം ഒരു വർഷത്തിനുള്ളിൽ ഇത് അടച്ചുതീർത്താൽ മതിയാകും. ഇത് യഥാക്രമം 30,000 ദിർഹത്തിലും 2.5 ലക്ഷത്തിലും കൂടുതലാണെങ്കിൽ ബന്ധപ്പെട്ട ഉ ദ്യോഗസ്ഥർക്ക് ഒരുവർഷത്തെ സാവകാശം കൂടി അനുവദിക്കാം. മൂന്നുമാസത്തിൽ താഴെയുള്ള
ഇടവേളകളിലാണു പണം അടയ്‌ക്കേണ്ടത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണു തീരുമാനമെടുക്കേണ്ടത്.
2014ലെ 47ാം ഉത്തരവിലൂടെയാണ് ശൈഖ് ഹംദാൻ പൊതുജനങ്ങൾക്കായി ഇത്തരമൊരു ആനുകൂല്യം അവതരിപ്പിച്ചത്.ആദ്യഘട്ടത്തിൽ തുകയുടെ 25 ശതമാനം അടയ്ക്കണം. തുടർന്നുള്ള ഓരോ അടവിന് മൂന്നുമാസത്തിൽ കൂടാത്ത ഇടവേള നിശ്ചയിക്കും.പിഴ ഗഡുക്കളായി അടയ്ക്കണമെന്നുള്ളവർ അതത് വകുപ്പിൽ മുൻകൂർ അപേക്ഷ നൽകി അനുമതി വാങ്ങേണ്ടതുണ്ട്. നേരിട്ടോ നിയമപ്രതിനിധി മുഖേനയോ നൽകുന്ന അപേക്ഷകളിന്മേൽ തീരുമാനമെടുക്കേണ്ടത് സ്ഥാപനത്തിന്റെ തലവന്മാരാണ്. പണമായോ ചെക്കായോ ഗഡുക്കൾ
അടയ്ക്കാം. എന്നാൽ അടവ് തെറ്റിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവ് വിശദമാക്കുന്നു
തെറ്റിയ അടവുകൾ ഒരുമിച്ച് ഈടാക്കാനും സ്ഥാപനങ്ങൾക്ക് അധികാരമുണ്ടായിരിക്കും.ഗതാഗത പിഴയിനത്തിലും മറ്റുമായി വൻതുക അടയ്ക്കാനുള്ള ആളുകൾക്ക് പുതിയ ഉത്തരവ് ഏറെ സഹായകമാകും. ലേബർ കാർഡുമായി ബന്ധപ്പെട്ട കേസുകളിലും മറ്റു നിയമലംഘനങ്ങളിലും കുടുങ്ങി ലക്ഷങ്ങൾ പിഴ ചുമത്തപ്പെട്ട കമ്പനികൾക്കും പുതിയ സംവിധാനം ഏറെ ഗുണംചെയ്യും.