സേവന വേതന വ്യവസ്ഥയിലുള്ള തർക്കത്തിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഹാമിൽട്ടണിലെ ബസ് ഡ്രൈവർമാർ നാളെ വീണ്ടും സമരത്തിന്. നാലാം തവണയാണ് ഗോ ബസ് ഡ്രൈവർമാരുടെ യൂണിയനായ ഫസ്റ്റ് യൂണിയൻ സമരവുമായി രംഗത്തിറങ്ങുന്നത്.

നാളെ രാവിലെ 5.0 മുതൽ 9.30 വരെയാകും ഡ്രൈവർമാർ ജോലിയിൽ നിന്ന് വിട്ട് നിന്ന് സമരത്തിൽ പങ്കാളികളാകുക. ഇതോടെ നാളെ ബസ് യാത്രക്ക് ഒരുങ്ങുന്നവർ മറ്റ് സേവനങ്ങളെ ആശ്രയിക്കേണ്ടതാണ്. അല്ലെങ്കിൽ യാത്രാ തടസ്സം ഉറപ്പാണ്.

എന്നാൽ റീജിയണൽ സർവ്വീസുകളെ സമരം ബാഘിച്ചില്ല. 29 ഹാമിൽട്ടൺ ഗാർഡൻ സർവ്വീസ് പ്രവര്ത്തിക്കില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. നാളെത്തെ സമരം ബാധിക്കുന്ന സർവ്വീസുകളും വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.