സ്‌കൂൾ തുറന്ന് ആറാഴ്‌ച്ച പിന്നിടുമ്പോൾ സ്‌കൂൾ ബസ് ഡ്രൈവർമാരുടെ ക്ഷാമം ഹാമിൽട്ടണിലെ വിദ്യാർത്ഥികളെ വലയ്ക്കുകയാണ്. സ്‌കൂൾ ബസിന് ഡ്രൈവർ ഇല്ലാതെ ബസുകൾ സർവ്വീസ് നടത്താതായതോടെ ബസ് കമ്പനിക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങുകയാണ് സ്‌കൂൾ അധികൃതർ. 10,000 ഡോളർ കമ്പനിയിൽ നിന്ന് ഈടാക്കാനാണ് സ്‌കൂൾ അധികൃതരുടെ പദ്ധതി.

18 ഓളം ബസ് റൂട്ടുകൾ നിലവിൽ ഡ്രൈവർമാരില്ലാതെ ഉണ്ട്. ഈ മാസം 16 ന് മുമ്പ് ഇതിന് പരിഹാരം കാണാൻ നിർദ്ദേശം നല്കിയിരുന്നെങ്കിലും ക്ഷാം പരിഹരിക്കാനായിട്ടില്ല. സ്‌കൂളുകളുമായി കോൺട്രാക്ട് ഉള്ളത് ആട്രിഡ്ജ് എന്ന ട്രാൻസ്‌പോർട്ടേഷൻ കമ്പനിക്കാണ്. 200 റൂട്ടുകളാണ് ഹമിൽട്ടണിൽ എമ്പാടുമായി ഈ കമ്പനിയുടേതാണ് സർവ്വീസ് നടത്തുന്നത്.

സ്‌കൂൾ ഡ്രൈവർമാരുടെ ക്ഷാമം മൂലം റൂട്ടുകൾ റദ്ദാക്കപ്പെടുന്നില്ലെങ്കിൽ വിദ്യാർത്ഥികളെ കയറ്റുന്നതിലും ഇറക്കുന്നതിലും കാലതാമലം നേരിടുന്നുണ്ട്.