- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലിക്കുന്ന കൊട്ടാരം ഇനി മലപ്പുറത്തും; എട്ട് കോടി വിലയുള്ള ഹമ്മർ ലിമോസിൻ സ്വന്തമാക്കിയത് ദുബായ് ഗോൾഡ് ഡയമണ്ട് ചെയർമാൻ
എട്ടുകോടിയോളം വിലവരുത്ത ഹമ്മർ ലിമോസിൻ ഇനി മലപ്പുറത്തിനും സ്വന്തം. അമേരിക്കൻ നിർമ്മിതിയായ ഈ കാർ 12 ദിവസം കപ്പൽമാർഗം സഞ്ചരിച്ചാണു കൊച്ചിയിലെത്തിച്ചത്. അവിടെ നിന്ന് മലപ്പുറത്തേക്കും. ചലിക്കുന്നകൊട്ടാരമെന്ന് വിളിക്കുന്ന ഈ കാറിനകത്തുവച്ചു ബിസ്സിനസ്സ് മീറ്റിംഗുകളും മറ്റുചർകളും നടത്താൻ ഏറെ ഉപകരിക്കും. ഹമ്മറിന്റെ ചില കാറുകൾ കേരളത്ത
എട്ടുകോടിയോളം വിലവരുത്ത ഹമ്മർ ലിമോസിൻ ഇനി മലപ്പുറത്തിനും സ്വന്തം. അമേരിക്കൻ നിർമ്മിതിയായ ഈ കാർ 12 ദിവസം കപ്പൽമാർഗം സഞ്ചരിച്ചാണു കൊച്ചിയിലെത്തിച്ചത്. അവിടെ നിന്ന് മലപ്പുറത്തേക്കും. ചലിക്കുന്നകൊട്ടാരമെന്ന് വിളിക്കുന്ന ഈ കാറിനകത്തുവച്ചു ബിസ്സിനസ്സ് മീറ്റിംഗുകളും മറ്റുചർകളും നടത്താൻ ഏറെ ഉപകരിക്കും.
ഹമ്മറിന്റെ ചില കാറുകൾ കേരളത്തിലും ഇന്ത്യയിലും ഉണ്ടെങ്കിലും ഹമ്മർ ലിമോസിൻ ഇന്ത്യയിൽതന്നെ ആദ്യമായാണു എത്തുന്നതെന്നാണു
ദുബായിൽ നിന്നും കാർ മലപ്പുറത്തെത്തിച്ച കമ്പനിയായ ഫ്‌ളൈവിൽ യൂസ്ഡ് കാർ കമ്പനി അധികൃതർ പറയുന്നത്. ലംബോർഗിനി സെസ്‌റ്റോ എലമെന്റോ റിപ്ലിക, ബെന്റലി കോണ്ടിനെന്റൽ, റോൾസ് റോയ്‌സ് ഫാന്റം, റോൾസ് റോയ്‌സ് ഗോസ്റ്റ്, ആസ്റ്റൺ മാർട്ടിൻ എന്നീ കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ മലപ്പുറത്തെ നിരത്തുകളിലെ നിറസാന്നിധ്യമായതിനു തൊട്ടുപിന്നാലെയാണ് ഹമ്മർ ലിമോസിനും മലപ്പുറത്ത് എഥ്തുന്നത്.
12 മീറ്റർ നീളംവരുന്ന ഈ കാർ ഡ്രൈവ് ചെയ്ാൻ പ്രയത്യേക പരിശീലനം തന്നെവേണം. ദുബായ് ഗോൾഡ് ഡയമണ്ട്‌സ് ചെയർമാൻ പി.പി. മുഹമ്മദാലി ഹാജിയുടേതാണു കാർ. 22 സീറ്റുകളുള്ള ഈ കാറിൽ മുപ്പതോളം പേർക്കു യാത്രചെയ്യാനാകും. മലപ്പുറത്തുകാരുടെ ആഢംബര വാഹനങ്ങളിലുള്ള താൽപര്യം മനസ്സിലാക്കിയാണ് മലപ്പുറത്തെ വ്യവസായിയുടെ നേതൃത്വത്തിൽ ദുബായിലെ അൽനഹ്ദയിൽ ആഢംബര വാഹനങ്ങൾ നാട്ടിലേക്കത്തിക്കുന്നതായി ഫ്‌ളൈവിൽ യൂസ്ഡ് കാർ എന്ന പേരിൽ കമ്പനി പ്രവർത്തനം തുടങ്ങിയത്. ഇവരാണ് ചലിക്കുന്ന കൊട്ടാരത്തേയും മലപ്പുറത്ത് എത്തിച്ചത്.
ദുബായിൽനിന്നും ഏതുരാജ്യത്തേക്കും ആഡംബര വാഹനങ്ങൾ ഇവർ എത്തിച്ചുനൽകും മലപ്പുറത്തേക്കുതന്നെയാണു ഈ കമ്പനി കൂടുതൽ കാറുകൾ എത്തിച്ചിട്ടുള്ളത്.