- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ; മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് റൂമിൽ നിന്നും ദുർഗന്ധം പരന്നപ്പോൾ നടത്തിയ തിരച്ചിലിനൊടുവിൽ; ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹംസ 25 വർഷത്തിലധികമായി പ്രവാസം ജീവിതം നയിക്കുന്നയാൾ
ജിദ്ദ: ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് റിപ്പോർട്ട് ചെമ്മങ്കാട് സ്വദേശി ഹംസ(56)നെ ആണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ചതായി കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം പരന്നപ്പോൾ സമീപത്ത് താമസിക്കുന്നവർ പരിശോധിച്ചപ്പോഴാണ് ഹംസ മരിച്ചതായി പുറം ലോകം അറിയുന്നത്. ജിദ്ദയിലെ ശാരെ ഫലസ്തീൻ സബ്ഈൻ റോഡിനടുത്തായിരുന്നു താമസം. ജരീൻ ബുക്ക് സ്റ്റാളിന് എതിർവശത്തുള്ള പാത്രക്കടയിലായിരുന്നു ഹംസ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 25 വർഷത്തിലധികമായി ഇയാൾ ജിദ്ദയിൽ ജോലി ചെയ്തുവരികയാണ്. മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഹഫ്സത്താണ് ഭാര്യ. ബാനി ബിൻത് ഹംസ, ഹാദി, ഹാഷിം, ഹുദ, ഹവാസ് എന്നിവർ മക്കളാണ്.
ജിദ്ദ: ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് റിപ്പോർട്ട് ചെമ്മങ്കാട് സ്വദേശി ഹംസ(56)നെ ആണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ചതായി കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം പരന്നപ്പോൾ സമീപത്ത് താമസിക്കുന്നവർ പരിശോധിച്ചപ്പോഴാണ് ഹംസ മരിച്ചതായി പുറം ലോകം അറിയുന്നത്.
ജിദ്ദയിലെ ശാരെ ഫലസ്തീൻ സബ്ഈൻ റോഡിനടുത്തായിരുന്നു താമസം. ജരീൻ ബുക്ക് സ്റ്റാളിന് എതിർവശത്തുള്ള പാത്രക്കടയിലായിരുന്നു ഹംസ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 25 വർഷത്തിലധികമായി ഇയാൾ ജിദ്ദയിൽ ജോലി ചെയ്തുവരികയാണ്.
മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഹഫ്സത്താണ് ഭാര്യ. ബാനി ബിൻത് ഹംസ, ഹാദി, ഹാഷിം, ഹുദ, ഹവാസ് എന്നിവർ മക്കളാണ്.
Next Story