- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീൽ ചെയറിൽ നീങ്ങി ഒറ്റയ്ക്കൊരു ഫ്‌ളാറ്റിൽ വിധിയോട് മല്ലിട്ട് ഹനാൻ; ആ കുട്ടിയുടെ സ്ഥാനത്ത് എത്ര വലിയ ഇരട്ടചങ്കനും എണീറ്റിരിക്കുവാൻ പേടിക്കും: ഫോട്ടോ ഷൂട്ടിനെത്തിയ സംഘം കണ്ടത് നൊമ്പരപ്പെടുത്തുന്ന കാഴ്ച
പ്രതിസന്ധിയിൽ തളരാത്ത നിശ്ചയ ദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഹനാൻ എന്ന പെൺകുട്ടി ജീവിതം കെട്ടിപ്പെടുക്കുന്നത്. വാനോളം എടുത്തുയർത്തിയ സോഷ്യൽ മീഡിയ ഒറ്റ ദിവസം കൊണ്ട് തട്ടിപ്പുകാരിയായി ചിത്രീകരിച്ചപ്പോഴും ഹനാൻ പിടിച്ചു നിന്നതും പ്രതിസന്ധിയിൽ തളരാത്ത ആ നിശ്ചയ ദാർഢ്യം ഒന്നുകൊണ്ട് മാത്രമായിരുന്നു. കാർ അപകടത്തെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീൽ ചെയറിൽ കഴിയുന്ന ഹനാൻ അതിജീവനത്തിനായി പൊരുതുന്ന ചിത്രം ലോകത്തിനു കാട്ടിക്കൊടുത്തത് സെലിബ്രിറ്റി മേക്ക് അപ് ആർട്ടിസ്റ്റായ അബീൽ റോബിനാണ്. ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം'ഹനാൻ' ഈ പേര് മലയാളികൾ പെട്ടെന്ന് മറക്കില്ല എന്ന് തോന്നുന്നു... ഇന്നലെ ആയിരുന്നു ഹനാനുമായി ഒരു photoshoot ചെയ്തത്. ഹനാൻ കുറെ നാളുകളായി എന്റെ facebook ഫ്രണ്ട് ആണ് (ഇപ്പോൾ ഐഡികൾ എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു... ) ഒരു Portfolio ചെയ്യണം എന്നെന്നോട് ഒരുപാടു നാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു... സൗകര്യം ഒത്തുവന്നപ്പോൾ ഇന്നലെ photoshoot നടത്തി... അപകടത്തെ തുടർന്ന്, ആശുപത്രിയിൽ ആയിരുന്
പ്രതിസന്ധിയിൽ തളരാത്ത നിശ്ചയ ദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഹനാൻ എന്ന പെൺകുട്ടി ജീവിതം കെട്ടിപ്പെടുക്കുന്നത്. വാനോളം എടുത്തുയർത്തിയ സോഷ്യൽ മീഡിയ ഒറ്റ ദിവസം കൊണ്ട് തട്ടിപ്പുകാരിയായി ചിത്രീകരിച്ചപ്പോഴും ഹനാൻ പിടിച്ചു നിന്നതും പ്രതിസന്ധിയിൽ തളരാത്ത ആ നിശ്ചയ ദാർഢ്യം ഒന്നുകൊണ്ട് മാത്രമായിരുന്നു. കാർ അപകടത്തെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീൽ ചെയറിൽ കഴിയുന്ന ഹനാൻ അതിജീവനത്തിനായി പൊരുതുന്ന ചിത്രം ലോകത്തിനു കാട്ടിക്കൊടുത്തത് സെലിബ്രിറ്റി മേക്ക് അപ് ആർട്ടിസ്റ്റായ അബീൽ റോബിനാണ്.
ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
'ഹനാൻ' ഈ പേര് മലയാളികൾ പെട്ടെന്ന് മറക്കില്ല എന്ന് തോന്നുന്നു... ഇന്നലെ ആയിരുന്നു ഹനാനുമായി ഒരു photoshoot ചെയ്തത്. ഹനാൻ കുറെ നാളുകളായി എന്റെ facebook ഫ്രണ്ട് ആണ് (ഇപ്പോൾ ഐഡികൾ എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു... ) ഒരു Portfolio ചെയ്യണം എന്നെന്നോട് ഒരുപാടു നാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു... സൗകര്യം ഒത്തുവന്നപ്പോൾ ഇന്നലെ photoshoot നടത്തി... അപകടത്തെ തുടർന്ന്, ആശുപത്രിയിൽ ആയിരുന്നതിനാൽ നീണ്ടു പോവുകയായിരുന്നു... കഴിഞ്ഞ മൂന്നു നാലു ദിവസം മുൻപ്, ഹനാൻ എന്നെ വിളിച്ചു... Photoshoot ചെയ്താലോ എന്ന് ചോദിച്ചു, ഞാൻ ചോദിച്ചു നിന്റെ ഞലേെ ഒക്കെ കഴിഞ്ഞോ എന്ന്.? അപ്പോൾ വളരെ പോസിറ്റീവ് ആയി 'എനിക്കിപ്പോൾ വലിയ പ്രശ്‌നം ഒന്നും ഇല്ല.
അത്യാവശ്യം നടക്കുവനോക്കെ പറ്റും എന്ന് പറഞ്ഞു... അങ്ങിനെ ഞാൻ പെട്ടെന്ന് തന്നെ ഇീേൗാല െഒക്കെ റെഡി ആക്കി. എന്റെ സുഹൃത്തും ഫാഷൻ ഫോടോഗ്രഫെരും ആയ വൈശാഖൻ മംബ്രയെ വിളിച്ചപ്പോൾ ഉടനെ എത്താമെന്നും പറഞ്ഞു, പിന്നെ എല്ലാം പെട്ടെന്നായിരുന്നു... പക്ഷെ ഞങ്ങൾ ഹാനാന്റെ ഫ്‌ളാറ്റിൽ ചെന്ന് കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു... photoshoot മാറ്റിവച്ചാലോ എന്ന് വരെ ഞാനും വൈശഖും ഒരു നിമിഷം ചിന്തിച്ചു... കാരണം ഹനാൻ വീൽ ചെയറിൽ തന്നെയാണ്... ഞാൻ ചെന്നപ്പോൾ കാണുന്നത്. അതുകൊണ്ട് ഞാൻ ചോദിച്ചു മോളെ നമുക്ക് ഇത് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചാലോ എന്ന്.
പക്ഷെ ആ കുട്ടിയുടെ പ്രത്യാശയുടെയും, പോസിറ്റീവ് എനർജിയുടെയും മുന്നിൽ ഞങ്ങൾ തോറ്റുപോയി... വീൽ ചെയറിൽ ആയിരുന്ന ഹനാനെ makeup ചെയ്തു, പിന്നെ Costume change ചെയ്യുന്ന സമയം നട്ടെല്ലിലെ 16 ഓളം വരുന്ന stitches കണ്ടു ഞാൻ സത്യത്തിൽ തളർന്നു പോയി. ആ കുട്ടിയുടെ സ്ഥാനത്ത് എത്ര വലിയ ഇരട്ടചങ്കനും എണീറ്റിരിക്കുവാൻ പേടിക്കും... പക്ഷെ ആ ഫ്‌ളാറ്റിൽ അവൾ തനിച്ചു, ആ വീൽ ചെയറിൽ തന്നെ നടന്നു ഭക്ഷണം പാകം ചെയ്യലും,തുണി അലക്കലും എല്ലാം, ഒരാളും തുണയില്ലാതെ... (അച്ഛൻ രണ്ടു ദിവസം നിന്നിട്ടു പോയി..) അവൾ ചോദിച്ച ചോദ്യത്തിന് മുന്നിൽ എനിക്കൊന്നും തിരിച്ചു പറയുവാനില്ലായിരുന്നു...
'ഞാൻ ഇങ്ങിനെ തളർന്നു കിടന്നിട്ടെന്തു ചെയ്യാനാണ് ആബേൽ ജീ... ആശുപത്രിയിലെ ചിലവെല്ലാം സർക്കാർ നോക്കി എങ്കിലും ഇനി എനിക്ക് മുന്നോട്ടു പോകണമെങ്കിൽ എന്ത് ചെയ്യും, ഇതിൽ നിന്നും എനിക്ക് എന്റെ സ്വപ്നങ്ങൾ ക്കൊപ്പം ജീവിക്കണം, എനിക്ക് തളര്ന്നിരിക്കുവാൻ മനസ്സില്ല, ദയവു ചെയ്തു ഇത് വേണ്ടാ എന്ന് വെക്കരുത്, എന്നെ നിരാശപ്പെടുത്തരുത്, എത്ര നാളായിട്ടുള്ള ആഗ്രഹമാണന്നോ..' എന്ന്.
സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി... അവൾ ഒരു തീയാണ്, മീൻ ചന്തയിൽ ഇത്ര ചെറിയ പ്രായത്തിൽ പോയി മീൻ വിൽക്കുവാൻ കാണിച്ചത് അവളുടെ ചങ്കൂറ്റം തന്നെയെന്നു നിസംശയം പറയാം... ഒരു ചെറിയ പനിവന്നാൽ തളർന്നു പോകുന്ന നമുക്കെല്ലാം ഹനാൻ വലിയൊരു പാഠപുസ്തകം ആണ്. ആ കൊച്ചു മനസ്സിലെ വലിയ സ്വപ്നങ്ങൾ പൂവണിയുവാൻ ഞാൻ എന്നാൽ കഴിയുന്ന സഹായം ചെയ്തിരിക്കും എന്ന വാഗ്ടാനവും നൽകി photoshoot അവളുടെ ആഗ്രഹം പോലെ ചെയ്തു തീർത്ത് ഞങ്ങൾ മടങ്ങി...