- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് വേണ്ടത് അഞ്ച് മണിക്കൂർ യാത്ര; എന്നിട്ടും കൊടുങ്ങല്ലൂരെത്താൻ വേണ്ടി വന്നത് 12 മണിക്കൂർ; ആരും വട്ടംചാടുന്നതായി ശ്രദ്ധയിൽപ്പെട്ടതുമില്ല; സംഭവം നടന്നയുടൻ തന്നെ ഡ്രൈവർ വാഹനത്തിൽ നിന്നു പരിക്കുപറ്റാതെ ഇറങ്ങിയതിലും ദുരൂഹത; മിനിറ്റുകൾക്കകം എങ്ങനെ ലൈവ് വാർത്തയായി? കൊടുങ്ങല്ലൂരിലെ അപകടത്തിൽ സർവ്വത്ര ദുരൂഹതയെന്ന് പൊലീസ്; ഹാനാന്റെ പരാതിയിൽ അന്വേഷണം തുടങ്ങി
കൊച്ചി: സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഹനാൻ നൽകിയ പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് നിരീക്ഷിച്ച് പൊലീസ്. അപകടം മനപ്പൂർവം വരുത്തിയതാണെന്നു സംശയിക്കുന്നതായി നട്ടെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഹനാൻ ആരോപിച്ചിരുന്നു. തന്റെ സംശയങ്ങളെല്ലാം ആശുപത്രി അധികൃതരെ ഹനാൻ ധരിപ്പിച്ചിരുന്നു. തുടർന്നാണ് പൊലീസെത്തി ഹനാന്റെ പരാതി സ്വീകരിച്ച് മൊഴി രേഖപ്പെടുത്തിയത്. കേസെടുക്കുകയും ചെയ്തു. ഡ്രൈവറേയും ലൈവ് ചെയ്തയാളേയും പൊലീസ് ചോദ്യം ചെയ്യും. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാൻ ശസ്ത്രക്രിയക്കു ശേഷം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ ബാപ്പ ഹമീദ് എത്തിയതോടെ ഏറെ സന്തോഷത്തിലാണ് ഹനാൻ. ഇപ്പോൾ ആരുമില്ലെന്ന തോന്നൽ ഇല്ലെന്നും സുഖംപ്രാപിച്ചശേഷം ബാപ്പയ്ക്കൊപ്പമായിരിക്കും വീട്ടിലേക്കു പോവുകയെന്നും ഹനാൻ അറിയിച്ചു. അപകടത്തിലെ തന്റെ സംശയങ്ങൾ ഗൗരവമുള്ളതാണെന്നും ഹനാൻ പറയുന്നു. ഇത് ശരിവയ്ക്കുകയാണ് പൊലീസും. ഡ്രൈവർ ജിതേഷ് കുമാറിനെ ഗൗരവത്തോടെ തന്നെ
കൊച്ചി: സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഹനാൻ നൽകിയ പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് നിരീക്ഷിച്ച് പൊലീസ്. അപകടം മനപ്പൂർവം വരുത്തിയതാണെന്നു സംശയിക്കുന്നതായി നട്ടെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഹനാൻ ആരോപിച്ചിരുന്നു. തന്റെ സംശയങ്ങളെല്ലാം ആശുപത്രി അധികൃതരെ ഹനാൻ ധരിപ്പിച്ചിരുന്നു. തുടർന്നാണ് പൊലീസെത്തി ഹനാന്റെ പരാതി സ്വീകരിച്ച് മൊഴി രേഖപ്പെടുത്തിയത്. കേസെടുക്കുകയും ചെയ്തു. ഡ്രൈവറേയും ലൈവ് ചെയ്തയാളേയും പൊലീസ് ചോദ്യം ചെയ്യും.
നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാൻ ശസ്ത്രക്രിയക്കു ശേഷം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ ബാപ്പ ഹമീദ് എത്തിയതോടെ ഏറെ സന്തോഷത്തിലാണ് ഹനാൻ. ഇപ്പോൾ ആരുമില്ലെന്ന തോന്നൽ ഇല്ലെന്നും സുഖംപ്രാപിച്ചശേഷം ബാപ്പയ്ക്കൊപ്പമായിരിക്കും വീട്ടിലേക്കു പോവുകയെന്നും ഹനാൻ അറിയിച്ചു. അപകടത്തിലെ തന്റെ സംശയങ്ങൾ ഗൗരവമുള്ളതാണെന്നും ഹനാൻ പറയുന്നു. ഇത് ശരിവയ്ക്കുകയാണ് പൊലീസും. ഡ്രൈവർ ജിതേഷ് കുമാറിനെ ഗൗരവത്തോടെ തന്നെ പൊലീസ് ചോദ്യം ചെയ്യും.
അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തി ഫേസ്‌ബുക്കിൽ ലൈവ് സംപ്രേഷണം നടത്തിയ ഫേസ്‌ബുക്ക് പേജിന്റെ ആളുകൾ നിമിഷങ്ങൾക്കുള്ളിൽ അപകട സ്ഥലത്ത് എങ്ങനെ എത്തിയെന്ന കാര്യത്തിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്. താൻ പേരുപോലും കേൾക്കാത്ത മാധ്യമം തങ്ങളുടെ എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞ് അപകടത്തിൽ വേദനകൊണ്ട് പുളയുന്ന തന്റെ വീഡിയോ എടുത്തു. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ലെന്നും ഹനാൻ പരാതിയിൽ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ രണ്ടിന് വൈകീട്ട് ആറുമണിക്കാണ് സ്വകാര്യ പരിപാടിയിൽ പങ്കെടുത്തശേഷം കോഴിക്കോട്ട് നിന്ന് കൊച്ചിയിലേക്ക് കാറിൽ മടങ്ങിയത്. പകൽ മുഴുവൻ യാത്രയും പരിപാടികളുമായതിനാൽ നല്ല ക്ഷീണമുണ്ടായിരുന്നു. യാത്ര ആരംഭിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരുസ്ഥലത്തു നിർത്തി ഭക്ഷണം കഴിച്ചു. തുടർന്ന് ഉറക്കത്തിലായി. പിന്നീട് വാഹനം പോസ്റ്റിലിടിച്ച് നിൽക്കുമ്പോഴാണ് ഉണരുന്നത്. സാധാരണഗതിയിൽ കോഴിക്കോട്ട് നിന്ന് അഞ്ചുമണിക്കൂറിനുള്ളിൽ എറണാകുളത്ത് എത്താറുള്ളതാണ്. എന്നാൽ, യാത്ര പുറപ്പെട്ട് ഏതാണ്ട് 12 മണിക്കൂറോളം കഴിഞ്ഞാണ് കൊടുങ്ങല്ലൂരിലെത്തിയത്.
ഇക്കാര്യം ഡ്രൈവറോട് ചോദിച്ചപ്പോൾ ഇടയ്ക്ക് വാഹനം നിർത്തി ഉറങ്ങുകയായിരുന്നുവെന്ന മറുപടിയാണു ലഭിച്ചത്. എന്നാൽ, ഉറക്കത്തിൽ വാഹനം ഇടയ്ക്ക് നിർത്തിയാൽ സാധാരണഗതിയിൽ അറിയേണ്ടതാണ്. ഡ്രൈവർ ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. പരിചിതമല്ലാത്ത വഴിയിലൂടെ ഏറെനേരം സഞ്ചരിച്ചതായി തോന്നി- ഹനാൻ പറഞ്ഞു. ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സുഹൃത്തിന്റെയായിരുന്നു വാഹനം. സുഹൃത്ത് തന്നെയാണ് അവരുടെ അകന്ന ബന്ധുകൂടിയായ ആളെ ഡ്രൈവറായി ഏർപ്പാടാക്കിയത്. വാഹനം പോസ്റ്റിലിടിച്ച് നിർത്തുന്നതുപോലെയാണ് തോന്നിയത്. ആരും വട്ടംചാടുന്നതായി ശ്രദ്ധയിൽപ്പെട്ടില്ല. സംഭവം നടന്നയുടൻ തന്നെ ഡ്രൈവർ വാഹനത്തിൽ നിന്നു പരിക്കുപറ്റാതെ ഇറങ്ങുകയും ചെയ്തതായി ഹനാൻ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിയിലെത്തിയപ്പോൾ രേഖപ്പെടുത്തിയ മൊഴിയിലും വ്യത്യാസമുണ്ടായിരുന്നു. ബന്ധുവാണെന്നും യാത്രയിൽ താൻ സീറ്റ് ബെ ൽറ്റ് ഇട്ടിരുന്നെന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ, യാത്രയുടെ തുടക്കം മുതൽ തന്നെ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. സംഭവം നടന്നയുടൻ തന്നെ ഒരു ഓൺലൈൻ മാധ്യമം സ്ഥലത്തെത്തി. സ്മാർട് പിക്‌സ് മീഡിയയാണ് ലൈവ് നൽകിയത്. അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ അവർ എങ്ങനെ എത്തിയെന്ന് അറിയില്ല. സമ്മതം കൂടാതെ ലൈവ് നൽകുകയും ചെയ്തു. എന്നാൽ, ഡ്രൈവർ പൊലീസിനോട് പറഞ്ഞത് ലൈവ് നൽകാൻ താൻ സമ്മതം നൽകിയെന്നാണ്- ഹനാൻ പറയുന്നു.