- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ വില്പന അത്ര മോശം പണിയല്ലട്ടോ! ഇനിയും എന്റെ പുറകേ വന്നാൽ മീൻ വെള്ളം തന്നെ തലയിൽ കമിഴ്ത്തും; സിനിമയുടെ ചർച്ചക്കായാണ് എന്നെ ഹോട്ടലിലേക്ക് വിളിച്ചത്; മീൻ വിൽപനക്കാരിക്ക് ഹോട്ടൽ അയിത്തമാകുമോ; താൻ ഹോട്ടലിലിരുന്ന് ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നുവെന്ന് ഹനാൻ
കൊച്ചി : പഠനത്തിനും ഉപജീവനത്തിനുമായി മീൻവിൽപയ്ക്കിറങ്ങിയ കൗമാരക്കാരി ഹനാനെ മാധ്യമങ്ങൾ വാഴ്‌ത്തിപ്പാടി അധികനാൾ പിന്നിടുന്നതിന് മുൻപാണ് മുന്തിയ ഇനം ഹോട്ടലിലിരുന്ന് ഹുക്ക വലിക്കുന്നുവെന്ന വാർത്ത ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നത്. ഇടപ്പള്ളിയിൽ ഒരു ഹോട്ടലിൽ ഹനാൻ ഇരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. ഇതിനു പിന്നാലെ പ്രതികരണവുമായി ഹനാൻ രംഗത്തെത്തിയിരുന്നു. ഇതിൽ ലഹരിയില്ലെന്നും ശരീരത്തിന് പ്രശ്നമുണ്ടാകില്ലെന്നും അറിഞ്ഞിട്ടാണ് ഹുക്ക വലിച്ചത്. ഒരു കൗതുകത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും ഹനാൻ പറയുന്നു. 'കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയൻ വാഴ്‌ത്തിയ ഹനാൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്. സംഭവത്തിൽ വിശദീകരണവുമായി ഹനാൻ ഫേയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. തനിക്കെതിരെ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കായി പോരാടുമെന്നും ഹനാൻ വ്യക്തമാക്കി. ഹനാന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം മീൻ വില്പന നടത്ത
കൊച്ചി : പഠനത്തിനും ഉപജീവനത്തിനുമായി മീൻവിൽപയ്ക്കിറങ്ങിയ കൗമാരക്കാരി ഹനാനെ മാധ്യമങ്ങൾ വാഴ്‌ത്തിപ്പാടി അധികനാൾ പിന്നിടുന്നതിന് മുൻപാണ് മുന്തിയ ഇനം ഹോട്ടലിലിരുന്ന് ഹുക്ക വലിക്കുന്നുവെന്ന വാർത്ത ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നത്. ഇടപ്പള്ളിയിൽ ഒരു ഹോട്ടലിൽ ഹനാൻ ഇരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. ഇതിനു പിന്നാലെ പ്രതികരണവുമായി ഹനാൻ രംഗത്തെത്തിയിരുന്നു.
ഇതിൽ ലഹരിയില്ലെന്നും ശരീരത്തിന് പ്രശ്നമുണ്ടാകില്ലെന്നും അറിഞ്ഞിട്ടാണ് ഹുക്ക വലിച്ചത്. ഒരു കൗതുകത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും ഹനാൻ പറയുന്നു. 'കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയൻ വാഴ്‌ത്തിയ ഹനാൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്. സംഭവത്തിൽ വിശദീകരണവുമായി ഹനാൻ ഫേയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. തനിക്കെതിരെ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കായി പോരാടുമെന്നും ഹനാൻ വ്യക്തമാക്കി.
ഹനാന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മീൻ വില്പന നടത്തിയാൽ പിന്നെ കാറിൽ സഞ്ചരിക്കാൻ പാടില്ല. സ്റ്റാർ ഹോട്ടലിൽ പോകാൻപാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാൻ പാടില്ല. സ്വർണം ഉപയോഗിക്കാൻ പാടില്ല. ഇപ്പോൾ ദേ ഹുക്കാ. ചിലർപിന്നാലെ കൂടിയിരിക്കുകയാണ്. മഞ്ഞയിൽ മാത്രം വാർത്തകൾ കാണുന്ന ചിലർ. എന്റെ ആദ്യത്തെ വാർത്തയിൽ തന്നെ പറയുന്നുണ്ട്. ദാരിദ്രമല്ല, പല ജോലികൾചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്. അത്തരം ജോലികൾ ആരോഗ്യം വീണ്ടെടുത്തത് മുതൽ ചെയ്ത് പോരുന്നു. ഇനിയും തുടരും. സിനിമയിൽ നിന്ന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കാനും, പാടാനും അവസരം ലഭിച്ചു. ഇതിന്റെ ചർച്ചക്കായി എന്നെ ഹോട്ടലിൽ വിളിച്ചാൽ ഞാൻ മീൻ വിൽപ്പനക്കാരിയാണ്, എനിക്ക് ഹോട്ടൽ അയിത്തമാണെന്ന് പറയാനാകുമൊ ഞാനും സ്റ്റാർഹോട്ടലൊക്കെ കണ്ടോട്ടേ ചേട്ടാ..
പല സ്ഥലങ്ങളിലും പോകുമ്പോൾ പലരും നിർബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തിൽ ഹുകയേ കുറിചറിയാൻ ഒരു കൗതുകം തോന്നി. പുകയില വിഭാഗത്തിൽപ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷ0 മാത്രം. കൂടാതെ പലരും അവിടേ ചെയ്യുന്നുണ്ടായിരുന്നു.
എന്നാൽ ചിലർക്ക് എന്റെ ജീവിത രീതിയാണ് പ്രശ്നം. ഞാൻ പട്ടിണി കിടക്കുന്നത് കണ്ടാലെ അവർക്കൊരു ആശ്വാസമുള്ളു. പിന്നെ മീൻ വില്പന അത്ര മോശം പണിയല്ലട്ടോ. അതിനൊരു തൊട്ടുകൂടായ്മയുമില്ല. എല്ലാ ജോലികൾക്കും അതിന്റേതായ മഹത്വമുണ്ട്. പിന്നെ ഒരു പെൺകുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ല. നല്ല റേറ്റിങ് കിട്ടിയല്ലോ അല്ലേ... ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാൻ വന്നാൽ മീൻ വെള്ളം തന്നെ തലയിൽകമിഴ്‌ത്തും.