- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്; 7 കിലോ കടന്നാൽ പുത്തൻ സാധനങ്ങൾ എയർപോർട്ടിൽ ഉപേക്ഷിക്കേണ്ടി വരും
എയർ ഇന്ത്യ എക്സ്‌പ്രസ് ഹാന്റ് ബാഗേജ് നിയമം കർശനമാക്കി. ലാപ്‌ടോപ് ബാഗ് അടക്കം പരിശോധിച്ചു തുടങ്ങി. കഥയറിയാതെ ഭീമൻ കെട്ടുമായെത്തുന്നവർക്ക് പുത്തൻ സാധനങ്ങൾ വിമാനം കയറും മുമ്പ് ഉപേക്ഷിക്കേണ്ടി വരുന്നു. അശ്രദ്ധ മൂലം ദിവസവും ആയിരക്കണക്കിന് ദിർഹമിന്റെ സാധനങ്ങളാണ് മലയാളി യാത്രക്കാർ എയർപോർട്ടിൽ കളയാൻ നിർബന്ധിതരാകുന്നത്. എയർ ഇന്ത്യ എക
എയർ ഇന്ത്യ എക്സ്‌പ്രസ് ഹാന്റ് ബാഗേജ് നിയമം കർശനമാക്കി. ലാപ്‌ടോപ് ബാഗ് അടക്കം പരിശോധിച്ചു തുടങ്ങി. കഥയറിയാതെ ഭീമൻ കെട്ടുമായെത്തുന്നവർക്ക് പുത്തൻ സാധനങ്ങൾ വിമാനം കയറും മുമ്പ് ഉപേക്ഷിക്കേണ്ടി വരുന്നു. അശ്രദ്ധ മൂലം ദിവസവും ആയിരക്കണക്കിന് ദിർഹമിന്റെ സാധനങ്ങളാണ് മലയാളി യാത്രക്കാർ എയർപോർട്ടിൽ കളയാൻ നിർബന്ധിതരാകുന്നത്. എയർ ഇന്ത്യ എക്സ്‌പ്രസ് കാബിൻ ലഗേജ് (ഹാന്റ് ബാഗേജ്) ആനുകൂല്യം 7 കിലോ ഗ്രാമാക്കി നിശ്ചയിച്ചതായി നേരത്തെ അറിയിച്ചിരുന്നു.
7 കിലോ കടന്നാൽ പുത്തൻ സാധനങ്ങൾ എയർപോർട്ടിൽ ഉപേക്ഷിക്കേണ്ടി വരും,
എന്നാൽ, ഹാന്റ് ബാഗേജ് തൂക്കം കൃത്യമായി 7 കിലോ ഗ്രാമിൽ നിജപ്പെടുത്താതെയാണ് ഭൂരിഭാഗം പേരും ഇപ്പോഴും എയർപോർട്ടിലെത്തുന്നത്. ഇത് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കത്തിനും കാരണമാകുന്നു. ഇങ്ങനെ അലോസരമുണ്ടാക്കുന്നവർ മിക്കവരും മലയാളി യാത്രക്കാരാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് യാത്രക്കാരുടെ ലഗേജുകൾ കർശന പരിശോധനക്ക് വിധേയമാക്കി.
ബോർഡിങ് പാസ് കൗണ്ടറിലെ പരിശോധനക്ക് ശേഷം പാസ്‌പോർട്ട് സർവീസ് കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് വീണ്ടും ഹാന്റ് ബാഗേജിന്റെ ഭാരം കണക്കാക്കുന്നു. കൂടുതലാണെങ്കിൽ തൂക്കം 7 കിലോയിൽ ഒതുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. ഇതോടെ, പലരും പെട്ടി തുറന്ന് പുത്തൻ സാധനങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ച് തൂക്കം 7 കിലോ ഗ്രാമത്തിലേക്ക് ഒതുക്കുന്നു.
അധികൃതരുടെ ശക്തമായ വിലക്ക് ഉണ്ടെന്നറിഞ്ഞിട്ടും 10, 12 കിലോ ഗ്രാം സാധനങ്ങൾ ഹാന്റ് ബാഗേജിൽ കുത്തി നിറച്ചാണ് വിമാനത്താവളത്തിൽ എത്തുന്നത്.
കഴിഞ്ഞ ദിവസം മുതൽ ലാപ് ടോപ് ബാഗടക്കം പരിശോധനക്ക് വിധേയമാക്കിത്തുടങ്ങി. ബാഗ് തുറക്കാൻ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർ അകത്ത് ലാപ് ടോപ്പാണെന്ന് ഉറപ്പ് വരുത്തുന്നു. ലാപ് ടോപ് ബാഗിൽ മറ്റു സാധനങ്ങൾ കടത്താൻ ഉപയോഗിച്ച നിരവധി പേർ പിടിയിലായി. ഹാന്റ് ബാഗേജും ലാപ് ടോപ് ബാഗും കൂടാതെ, ചുമലിൽ മറ്റൊരു സഞ്ചിയുമായി വരുന്ന ഫ്രീക്കന്മാരും '7'ൽ കുടുങ്ങുന്നു. വ്യാഴാഴ്ച മുതൽ പെരുന്നാൾ അവധിക്ക് തുടക്കമാകും. ഇത് യാത്രക്കാരുടെ എണ്ണം വൻ തോതിൽ വർധിക്കാൻ കാരണമാകും. ഇതോടെ, വിമാനത്താവളങ്ങളിൽ കേരള യാത്രക്കാരുടെ ബാഗേജുകൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കേണ്ട അവസ്ഥയും സംജാതമാകും.
എല്ലാ പ്രവാസികൾക്കും വേണ്ടി ഈ ഇൻഫർമേഷൻ ഷെയർ ചെയ്തു പ്രചരിപ്പിക്കുക.