- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കൈത്തറി വസ്ത്രങ്ങൾ ധരിക്കുന്നത് നിർബന്ധമാക്കിയാൽ രക്ഷപ്പെടുമെന്ന് കൈത്തറി വികസന കോർപറേഷൻ ചെയർമാൻ; ഹാൻവീവ് എന്ന പേരിൽ പവർലൂം വസ്ത്രങ്ങൾ വിപണിയിലെത്തുന്നത് പ്രതിസന്ധിയെന്നും ടി കെ ഗോവിന്ദൻ

കണ്ണൂർ: സർക്കാർ സഹകരണ വകുപ്പുകളിലെ ജീവനക്കാർക്ക് കൈത്തറി വസ്ത്രങ്ങൾ നിർബന്ധമാക്കാൻ തീരുമാനിച്ചത് ഗുണകരമാവുമെന്ന പ്രതീക്ഷയിൽ കൈത്തറി വികസന കോർപറേഷൻ. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ഹാൻവീവ് കോർപറേഷന് ഇതു ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് തങ്ങളുള്ളതെന്ന് കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹാൻവീവ് എന്ന പേരിൽ പവർലൂം വസ്ത്രങ്ങൾ വിപണിയിലെത്തുന്നത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഇത്തരം തുണിത്തരങ്ങൾ വില കുറവിൽ വിറ്റഴിക്കുന്നത് കേരളത്തിലെ കൈത്തറി മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ ഈ മേഖലയിൽ കേന്ദ്ര സർക്കാർ അഞ്ചു ശതമാനത്തിൽ നിന്നും 12 ശതമാനം ജി.എസ്.ടി.വർധിപ്പിച്ചത് കൈത്തറി മേഖലയെ ഏറെ പ്രതികൂലമായി ബാധിക്കും. ഇതു കാരണം സർക്കാർ റിബേറ്റുകളുടെ ഗുണം ഉപഭോക്താക്കൾക്ക് കിട്ടില്ലെന്ന് ടി.കെ ഗോവിന്ദൻ അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തെ കൊ വിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിനായി ഹാൻവീവിന്റെ ക്രിസ്തുമസ് വിപണനോത്സവം കണ്ണുർ ജില്ലയിലും 'സംസ്ഥാനത്തെ 44 ഷോറൂമുകളിലും തുടങ്ങിയിട്ടുണ്ട്. ഈ വർഷം സർക്കാർ നൽകുന്ന 20 ശതമാനം റിബേറ്റിന് പുറമേ 20 ശതമാനം സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഡിസംബർ 20 മുതൽ 24വരെ പൊതുജനങ്ങൾക്കായി നൽകും.
കണ്ണൂർ ജില്ലയിലെ നാല് ഷോറൂമുകളിലും റിബേറ്റ് മുതൽ ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ, പൊതുമേഖല, സഹകരണ മേഖല, ബാങ്ക് ജീവനക്കാർക്ക് പലിശരഹിത തവണ വ്യവസ്ഥയിൽ കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈവിധ്യവൽക്കരണത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ടി കെ ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ കണ്ടെത്തി ഇ കോമേഴ്‌സ് സംവിധാനം, മാർക്കറ്റിങ്ങ് കോംപ്ലക്‌സ്, ഡൈയിങ്ങ് ആൻഡ് പ്രൊസസ്സിങ്ങ് സ്റ്റേഷൻ, ഗാർ മന്റ് മെയ്ക്കിങ് യൂനിറ്റ് എന്നിവ തുടങ്ങാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുനിൽ മാത്യു കെ, മാർക്കറ്റിങ്ങ് മാനേജർ സുദീപ് ഒ കെ, റീജ്യണൽ മാനേജർ കെ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.

