ശാരിരിക വൈകല്യങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി പുതിയ ബസ്സുകൾ നിരത്തിലിറക്കി ബഹ്‌റിൻ വിദ്യാഭ്യാസ മന്ത്രാലയം. വൈകല്യങ്ങളുള്ള കുട്ടികൾക്ക് സൗകര്യപ്രദമായതും ആധുനിക സൗകര്യങ്ങളുമുള്ള 11 ബസുകളാണ് പുറത്തിറക്കിയത്.

വീൽച്ചെയറുകൾ ഉപയോഗിക്കുന്ന കുട്ടികളെ സംരക്ഷിതമായി ബസ്സിൽ കയറ്റാനും ഇറക്കാനുമുള്ള സൗകര്യങ്ങളുള്ളതാണ് ബസ്. ആറ് വീൽച്ചെയറുകൾ ഉൾക്കൊള്ളാനുള്ള സൗകര്യവും ബസിനുണ്ട്.

വൈകല്യങ്ങളുള്ള കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾ നല്കി മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന്റെ ശ്രമങ്ങൾ ബഹ്‌റിൻ വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുകയാണ്.