- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ മേഖലയിലെ അംഗപരിമിതരുടെ പങ്കാളിത്തം: ശിൽപ്പശാല ഇന്ന്
തിരുവനന്തപുരം നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന അംഗപരിമിതർക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസ കേന്ദ്രം ''കോർപ്പറേറ്റ് മേഖലയിലെ സാമൂഹ്യ പ്രതിബദ്ധതയും അംഗപരിമിതർക്കുള്ള തൊഴിലവസരവും'' എന്ന വിഷയത്തിൽ ചൊവ്വാഴ്ച ശിൽപ്പശാലയും തൊഴിലാളി സംഗമവും നടത്തും. നാലാഞ്ചിറയിലെ അമൃതേശ്വരി ഹാളിൽ രാവിലെ 10.30 മുതൽ ഒരു മണിവരെയാണ് പരിപാടി. സ്വകാര്യമേഖലയിൽ അം
തിരുവനന്തപുരം നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന അംഗപരിമിതർക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസ കേന്ദ്രം ''കോർപ്പറേറ്റ് മേഖലയിലെ സാമൂഹ്യ പ്രതിബദ്ധതയും അംഗപരിമിതർക്കുള്ള തൊഴിലവസരവും'' എന്ന വിഷയത്തിൽ ചൊവ്വാഴ്ച ശിൽപ്പശാലയും തൊഴിലാളി സംഗമവും നടത്തും.
നാലാഞ്ചിറയിലെ അമൃതേശ്വരി ഹാളിൽ രാവിലെ 10.30 മുതൽ ഒരു മണിവരെയാണ് പരിപാടി. സ്വകാര്യമേഖലയിൽ അംഗപരിമിതരുടെ തൊഴിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യം. സംസ്ഥാന തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ മുഖ്യ പ്രഭാഷണം നടത്തും.
വിഭിന്നശേഷിയുള്ളവരുടെ തൊഴിലിന്റെ വിശാല വീഥികൾ എന്ന വിഷയത്തിൽ എംപ്‌ളോയ്‌മെന്റ് ഡയറക്ടർ ഷൈന മോൾ. എ, ഐ എ എസും വിഭിന്ന ശേഷിയുള്ളവർക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസത്തിന്റെ വ്യവസ്ഥകൾ എന്ന വിഷയത്തിൽ വിഭിന്നശേഷി സംസ്ഥാന കമ്മീഷണർ പ്രൊഫ. ഡോ. എൻ അഹമ്മദ് പിള്ളയും ''സ്വകാര്യ തൊഴിൽ മേഖലയിൽ ''കോർപ്പറേറ്റ് മേഖലയിലെ സാമൂഹ്യ പ്രതിബദ്ധതയും അംഗപരിമിതർക്കുള്ള തൊഴിലവസരവും'' എന്ന വിഷയത്തിൽ ടെക്‌നോപാർക്ക് ക്യാമ്പസ് ബിസിനസ് ഡെലവപ്‌മെന്റ് സീനിയർ
മാനേജർ ശ്രീ. എം. വാസുദേവനും ക്‌ളാസ്സുകളെടുക്കും.
കേരളത്തിലെയും ലക്ഷദ്വീപിലെയും അംഗപരിമിതരുടെ സമഗ്രമായ പുനരധിവാസ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര ഗവൺമെന്റിന്റെ തൊഴിൽ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാലഞ്ചിറയിലെ വികലാംഗ തൊഴിലധിഷ്ഠിത പുനരധിവാസ കേന്ദ്രം.