താഗതമേഖലകളിൽ സ്മാർട്ട് സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സിംഗപ്പൂർ. അടുത്തവർഷത്തോടെ എംആർട്ടി സ്‌റ്റേഷനുകളിൽ ഹാൻഡ് ഫ്രീ സെക്യൂരിറ്റി സംവിധാനവും, സ്മാർട്ട് വീൽചെയറുകളും കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു. സമാർട്ട് ഗേറ്റ് സിസ്റ്റം ആകുന്നതോടെ ട്രാവൽകാർഡ് വഴിയുള്ള പണം അടക്കലും ചെക്കിങുകളും ഒഴിവാക്കി ഹാൻഡ് ഫ്രീ സംവിധാനവും നടപ്പിൽ വരുക.

ഹാൻഡ് ഫ്രീ സംവിധാനത്തിൽ പണം അടുക്കുന്നത് വരെ ടെക്‌നോളജി വഴി നടപ്പിലാക്കാനാണ് പദ്ധതി. ഇത് വഴി മൊബൈൽ വഴിയോ, ബ്ലൂടൂത്ത് സംവിധാനം വഴിയോ, റേഡിയോ ഫ്രീക്വൻസ് ഐഡന്റിഫിക്കേഷൻ വഴിയോ ആയിരിക്കും പണമടക്കേണ്ടത്. അടുത്തവർഷം തെരഞ്ഞെടുത്ത റെയിൽ വേ സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള ഹാൻഡ് ഫ്രീ ഗേയ്റ്റുകൾ സ്ഥാപിക്കും.

കൂടാതെ വിമാനത്താവളങ്ങളിലെയും മറ്റും ഫുഡ് ഡെലിവറി സംവിധാനത്തിലും സ്മാർട്ട് സംവിധാനം കൊണ്ടുവരാൻ പദ്ധതിയുണ്ട്. സെൻസർ സംവിധാനത്തിലൂടെ ഫുഡ് കൊണ്ടുപോകുന്ന ഡോളിക്ക് സ്വയം പ്രവർത്തിക്കുന്ന തരത്തിലുള്ളതാക്കാനാണ് പദ്ധതി. ഇത് വഴി ആളുകളെ കുറയ്ക്കാൻ കൂടുതൽ ഭക്ഷണം എത്തിക്കാനും കഴിയും. കൂടാതെ സ്മാര്ട്ട് വീൽച്ചെയർ പുറത്തിറക്കാനും പദ്ധതിയിടുന്നുണ്ട്.