- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു പേരെ കൊന്ന് മൂന്ന് പാലത്തിലായി കെട്ടിത്തൂക്കി; തല അറുത്തും തല്ലിക്കൊന്നും കെട്ടിത്തൂക്കിയും ഭയപ്പെടുത്തി മെക്‌സിക്കോയിലെ മയക്കുമരുന്ന് രാജാക്കന്മാർ അജയ്യരായി മുമ്പോട്ട്
മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയയുടെ അതിക്രൂരമായ ചെയ്തികൾ ഇപ്പോഴും തടസമില്ലാതെ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഏറ്റവും പുതിയ സംഭവത്തിൽ ഇവർ ആറ് പേരെ കൊന്ന് പാലത്തിലായി കെട്ടിത്തൂക്കുകയായിരുന്നു. തല അറുത്തും തല്ലിക്കൊന്നും കെട്ടിത്തൂക്കിയും ഭയപ്പെടുത്തി മെക്‌സിക്കോയിലെ മയക്കുമരുന്ന് രാജാക്കന്മാർ അജയ്യരായി മുമ്പോട്ട് പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബാജാ കാലിഫോർണിയ പെനിൻസുലയിലെ പ്രമുഖ മെക്‌സിക്കൻ ടൂറിസ്റ്റ് റിസോർട്ടായ ലോസ് കാബോസിനടുത്താണ് ബുധനാഴ്ച മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അരുകൊലകൾ അരങ്ങേറിയിരിക്കുന്നത്. ഇവിടെ എന്താണ് സംഭവിച്ചിരിക്കുന്നതെന്നതിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. എന്നാൽ മൃതദേഹങ്ങൾ വികൃതമാക്കി പരസ്യമാക്കി പ്രദർശിപ്പിച്ച് എതിരാളികൾക്ക് ശക്തമായ താക്കീതാണ് മാഫിയ നൽകിയിരിക്കുന്നത്. ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീകരമായ മയക്കുമരുന്ന മാഫിയാ പോരാട്ടങ്ങൾക്കും കൊലപാതകങ്ങൾക്കും മെക്‌സിക്കോയിൽ വേദിയൊരുങ്ങിയ വർഷമാണ് 2017. ബുധനാഴ്ച നടന്ന കൊലപാതകങ്ങളി
മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയയുടെ അതിക്രൂരമായ ചെയ്തികൾ ഇപ്പോഴും തടസമില്ലാതെ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഏറ്റവും പുതിയ സംഭവത്തിൽ ഇവർ ആറ് പേരെ കൊന്ന് പാലത്തിലായി കെട്ടിത്തൂക്കുകയായിരുന്നു. തല അറുത്തും തല്ലിക്കൊന്നും കെട്ടിത്തൂക്കിയും ഭയപ്പെടുത്തി മെക്‌സിക്കോയിലെ മയക്കുമരുന്ന് രാജാക്കന്മാർ അജയ്യരായി മുമ്പോട്ട് പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബാജാ കാലിഫോർണിയ പെനിൻസുലയിലെ പ്രമുഖ മെക്‌സിക്കൻ ടൂറിസ്റ്റ് റിസോർട്ടായ ലോസ് കാബോസിനടുത്താണ് ബുധനാഴ്ച മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അരുകൊലകൾ അരങ്ങേറിയിരിക്കുന്നത്.
ഇവിടെ എന്താണ് സംഭവിച്ചിരിക്കുന്നതെന്നതിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. എന്നാൽ മൃതദേഹങ്ങൾ വികൃതമാക്കി പരസ്യമാക്കി പ്രദർശിപ്പിച്ച് എതിരാളികൾക്ക് ശക്തമായ താക്കീതാണ് മാഫിയ നൽകിയിരിക്കുന്നത്. ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീകരമായ മയക്കുമരുന്ന മാഫിയാ പോരാട്ടങ്ങൾക്കും കൊലപാതകങ്ങൾക്കും മെക്‌സിക്കോയിൽ വേദിയൊരുങ്ങിയ വർഷമാണ് 2017. ബുധനാഴ്ച നടന്ന കൊലപാതകങ്ങളിലെ രണ്ട് മൃതദേഹങ്ങൾ നോസ് കാബോസ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്തുള്ള ലാസ് വാരെഡാസിലുള്ള പാലത്തിന് മുകളിലായിരുന്നു കാണപ്പെട്ടിരുന്നത്.
കാബോ സാൻ സൂക്കാസിനും സാൻ ജോസ് ഡെൽ കാബോക്കും ഇടയിലുള്ള ഹൈവേയിലെ മറ്റൊരു പാലത്തിന് മേലാണ് മറ്റ് രണ്ട് മൃതദേഹങ്ങൾ പ്രദർശിപ്പിച്ചിരുന്നതെന്ന് ഒരു പ്രസ്താവനയിലൂടെ പ്രാദേശിക പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തുന്നു. എയർപോർട്ടിനടുത്തുള്ള മറ്റൊരു പാലത്തിന് മേൽ രണ്ട് മൃതദേഹങ്ങൾ കൂടി കാണപ്പെട്ടുവെന്ന് പിന്നീട് നടത്തിയ മറ്റൊരു പ്രസ്താവനയിലൂടെ പ്രൊസിക്യൂട്ടർമാർ വെളിപ്പെടുത്തിയിരുന്നു. ഗുസ്മാനെസ് ആൻഡ് ടെഗോറിപെനോസ് ഗാൻഗാണ് ഇതിന് പുറകിലെന്നാണ് മൃതദേഹത്തിൽ നിന്നും ലഭിച്ച അടയാളങ്ങൾ വെളിപ്പെടുത്തുന്നതെന്നാണ് മെക്‌സിക്കോ ന്യൂസ് ഡെയിലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം ഗാംഗുകൾ ഉൾപ്പെട്ട ആക്രമണങ്ങളും കൊലകളും സമീപകാലത്തായി ബജ കാലിഫോർണിയക്ക് സമീപം വർധിച്ച് വരുന്നുവെന്നാണ് പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുമുള്ള പ്രസ്താവന വെളിപ്പെടുത്തുന്നത്. ഒരിക്കൽ സമാധാനാന്തരീക്ഷം നിലനിന്നിരുന്നു ലോസ് കാബോസ് റിസോർട്ടിന് സമീപം ഇപ്പോൾ കടുത്ത ആക്രമണങ്ങളാണ് സ്ഥിരമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വർഷം തോറും മില്യൺകണക്കിന് വിദേശികളാണ് ഇവിടെ സന്ദർശിച്ച് വരുന്നത്. ലോസ് കാബോസ് പൊലീസ് ചീഫായ ജുവാൻ മാനുവൽ മയോർഗ കഴിഞ്ഞ ആഴ്ചയായിരുന്നു വെടിയേറ്റ് മരിച്ചിരുന്നത്.
ഈ വർഷം മെക്‌സിക്കോയിൽ മയക്കുമരുന്ന് മാഫിയകൾ ഉൾപ്പെട്ട പതിവിലുമധികം കൊലപാതകങ്ങളും ആക്രമണങ്ങളും അരങ്ങേറിയിരുന്നു. ചൊവ്വാഴ്ച വടക്കൻ സ്റ്റേറ്റായ ചിഹ്വാഹ്വയിൽ 12 പേരാണ് വെടിയേറ്റ് മരിച്ചിരുന്നത്. രണ്ട് സായുധ ഗാംഗുകൾ തമ്മിലുള്ള പോരാട്ടത്തെ തുടർന്നായിരുന്നു ഇത്. ബജാ കാലിഫോർണിയയിൽ 2016ൽ 192 പേർ കൊല്ലപ്പെട്ടിരുന്ന സ്ഥാനത്ത് ഈ ഒക്ടോബറിൽ 409 പേരായിരുന്നു വധിക്കപ്പെട്ടിരുന്നത്.