- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിലെ ഈ വർഷത്തെ രണ്ടാമത്തെ വധശിക്ഷയും ടെക്സസ്സിൽ നടപ്പാക്കി
ഹണ്ട്സ് വില്ല: ഡാലസിൽ നിന്നുള്ള വില്യം റെയ്ഫോർഡിന്റെ (64) വധശിക്ഷ ഇന്ന് (ജനുവരി 30 ചൊവ്വാഴ്ച) രാത്രി 8.30 ന് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി. 44 വയസ്സുള്ള ഭാര്യയെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിലായിരുന്നു വധ ശിക്ഷ വിധിച്ചത്. ഭാര്യയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മകനും കുത്തേറ്റിരുന്നു. പിതാവിന് എതിരായി മകൻ കോടതിയിൽ സാക്ഷി പറഞ്ഞിരുന്നു. വധ ശിക്ഷ നടപ്പാകുന്നത് സുപ്രീം കോടതി തടഞ്ഞുവെങ്കിലും, പീന്നീട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയായിരുന്നു. ചെയ്തു പോയ തെറ്റിന് മാപ്പപേക്ഷിക്കുന്നുവെന്നും, അർഹിക്കാത്ത ശിക്ഷയാണ് ഭാര്യയ്ക്ക് നൽകിയതെന്നും വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രതി ഏറ്റു പറഞ്ഞിരുന്നു. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിച്ച് 13 മിനിട്ടിനകം മരണം സ്ഥിരീകരിച്ചു. അമേരിക്കയിൽ ഈ വർഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. രണ്ടും ടെക്സാസിൽ തന്നെയായിരുന്നു. ഈ ആഴ്ച മറ്റൊരു കൊലകേസിലെ പ്രതി ജോൺ ഡേവിഡിന്റെ വധ ശിക്ഷയും നടപ്പാക്കും.
ഹണ്ട്സ് വില്ല: ഡാലസിൽ നിന്നുള്ള വില്യം റെയ്ഫോർഡിന്റെ (64) വധശിക്ഷ ഇന്ന് (ജനുവരി 30 ചൊവ്വാഴ്ച) രാത്രി 8.30 ന് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി. 44 വയസ്സുള്ള ഭാര്യയെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിലായിരുന്നു വധ ശിക്ഷ വിധിച്ചത്. ഭാര്യയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മകനും കുത്തേറ്റിരുന്നു. പിതാവിന് എതിരായി മകൻ കോടതിയിൽ സാക്ഷി പറഞ്ഞിരുന്നു.
വധ ശിക്ഷ നടപ്പാകുന്നത് സുപ്രീം കോടതി തടഞ്ഞുവെങ്കിലും, പീന്നീട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയായിരുന്നു. ചെയ്തു പോയ തെറ്റിന് മാപ്പപേക്ഷിക്കുന്നുവെന്നും, അർഹിക്കാത്ത ശിക്ഷയാണ് ഭാര്യയ്ക്ക് നൽകിയതെന്നും വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രതി ഏറ്റു പറഞ്ഞിരുന്നു.
മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിച്ച് 13 മിനിട്ടിനകം മരണം സ്ഥിരീകരിച്ചു. അമേരിക്കയിൽ ഈ വർഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. രണ്ടും ടെക്സാസിൽ തന്നെയായിരുന്നു. ഈ ആഴ്ച മറ്റൊരു കൊലകേസിലെ പ്രതി ജോൺ ഡേവിഡിന്റെ വധ ശിക്ഷയും നടപ്പാക്കും.