- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1620 അടി നീളം; 278 അടി പൊക്കം; രണ്ടു മലനിരകളെ ബന്ധിപ്പിക്കുന്ന അപൂർവ തൂക്കുപാലം തുറന്നുകൊടുത്തു; സ്വിറ്റ്‌സർലൻഡിൽ പോകുമ്പോൾ ഈ പാലത്തിൽ കയറാൻ മറക്കരുത്
രണ്ട് കൂറ്റൻ മലനിരകൾക്ക് നടുവിലായി ലോകത്തേറ്റവും വലിയ തൂക്കുപാലം സ്വിറ്റ്‌സർലൻഡിൽ തുറന്നുകൊടുത്തു. 1620 അടി നീളമുള്ള തൂക്കുപാലം 278 അടി ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. നീളംകൊണ്ട് ലോകത്തേറ്റവും വലിയ തൂക്കുപാലം കൂടിയാണിത്. സ്വിറ്റ്‌സർലൻഡിലെ റാൻഡയിൽ സെർമാറ്റിനും ഗ്രായേഷാനും ഇടയ്ക്കാണ് പാലം. യൂറോപ്പ് ബ്രിഡ്ജ് എന്നാണിതിന് പേര്. സ്വിറ്റ്‌സർലൻഡിലെത്തുന്ന സഞ്ചാരികളെ വിസ്മയിക്കുന്നതാകും ഈ പാലം. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും ഉയരമുള്ള മലയിലാണ് തൂക്കുപാലം. എട്ട് ടൺ കേബിളുകളാണ് ഇതിനായി ഉപയോഗിച്ചത്. രണ്ടടിയാണ് പാലത്തിന്റെ വീതി. മുമ്പ് ഇവിടെയൊരു തൂക്കുപാലം ഉണ്ടായിരുന്നെങ്കിലും കേടുപാടുകൾ സംഭവിച്ചതുകൊണ്ടും മലയിടിച്ചിൽകൊണ്ടും അതുപയോഗിക്കുന്നത് 2010-ൽ നിരോധിച്ചു. തുടർന്നാണ് പുതിയ പാലം നിർമ്മാണം ആരംഭിച്ചത്. രണ്ടിഞ്ച് കനത്തിലുള്ള കേബിളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. പാലത്തിൽ കയറി താഴേക്ക് നോക്കാൻ അസാമാന്യ ധൈര്യം വേണമെന്ന് ഇതിലൂടെ സഞ്ചരിച്ചവർ പറയുന്നു.
രണ്ട് കൂറ്റൻ മലനിരകൾക്ക് നടുവിലായി ലോകത്തേറ്റവും വലിയ തൂക്കുപാലം സ്വിറ്റ്‌സർലൻഡിൽ തുറന്നുകൊടുത്തു. 1620 അടി നീളമുള്ള തൂക്കുപാലം 278 അടി ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. നീളംകൊണ്ട് ലോകത്തേറ്റവും വലിയ തൂക്കുപാലം കൂടിയാണിത്.
സ്വിറ്റ്‌സർലൻഡിലെ റാൻഡയിൽ സെർമാറ്റിനും ഗ്രായേഷാനും ഇടയ്ക്കാണ് പാലം. യൂറോപ്പ് ബ്രിഡ്ജ് എന്നാണിതിന് പേര്. സ്വിറ്റ്‌സർലൻഡിലെത്തുന്ന സഞ്ചാരികളെ വിസ്മയിക്കുന്നതാകും ഈ പാലം. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും ഉയരമുള്ള മലയിലാണ് തൂക്കുപാലം. എട്ട് ടൺ കേബിളുകളാണ് ഇതിനായി ഉപയോഗിച്ചത്. രണ്ടടിയാണ് പാലത്തിന്റെ വീതി.
മുമ്പ് ഇവിടെയൊരു തൂക്കുപാലം ഉണ്ടായിരുന്നെങ്കിലും കേടുപാടുകൾ സംഭവിച്ചതുകൊണ്ടും മലയിടിച്ചിൽകൊണ്ടും അതുപയോഗിക്കുന്നത് 2010-ൽ നിരോധിച്ചു. തുടർന്നാണ് പുതിയ പാലം നിർമ്മാണം ആരംഭിച്ചത്. രണ്ടിഞ്ച് കനത്തിലുള്ള കേബിളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. പാലത്തിൽ കയറി താഴേക്ക് നോക്കാൻ അസാമാന്യ ധൈര്യം വേണമെന്ന് ഇതിലൂടെ സഞ്ചരിച്ചവർ പറയുന്നു.