പ്രിയപ്പെട്ടവരുമായി ചാറ്റ് ചെയ്യാൻ ഏറ്റവും നല്ലൊരു ഉപാധിയായിരുന്നു ഗൂഗിളിന്റെ ജിടാക്ക്. എന്നാൽ അതിന്റെ പ്രവർത്തനം ഗൂഗിൾ പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 26നാണ് ഗൂഗിൾ ടാക്ക് ഓർമ്മയായിത്തീർന്നത്. ജിടാക്ക് പ്രവർത്തനം നിർത്തുന്നതിനെപ്പറ്റി യൂസർമാർക്ക് ഗൂഗിൾ ഇമെയിൽ അയച്ചിരുന്നു. ജിടാക്ക് ഉപയോഗിക്കുന്നവർക്ക് ചാറ്റിങ് തുടരാനായി ഗൂഗിളിന്റെ തന്നെ ഹാംങ് ഔട്ടിലേക്ക് മാറാമെന്ന നിർദേശവും ഗൂഗിൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഗൂഗിൾ ക്രോം ആപ്പിൽ നിന്നം ഹാംങ് ഔട്ട് ലഭിക്കുമെന്നും പ്രസ്തുത ഇമെയിൽ വ്യക്തമാക്കുന്നു. ഗൂഗിൾ ഹാങ് ഔട്ട് കൂടുതലാളുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഗൂഗിൾടാക്കിന്റെ സേവനം ഗൂഗിൾ ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ഇൻസ്റ്റന്റ് മെസേജിങ് സേവനങ്ങളെല്ലാം ഹാങ് ഔട്ട് ഉപയോഗിച്ച് റീപ്ലെയ്‌സ് ചെയ്യാൻ സാധിക്കുമെന്ന് ഗൂഗിൾ പറയുന്നു. ഹാങ് ഔട്ട് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന എട്ട് കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇവ ശ്രദ്ധിച്ചാൽ ഹാങ് ഔട്ടിനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാകും.

1. ഗൂഗിൾ അവരുടെ ഇൻസ്റ്റന്റ് മെസേജിങ് സർവീസായ ജിടാക്ക് നിർത്തിയിരിക്കുകയാണ്. ഈ ഒരു അവസരത്തിൽ നിങ്ങൾ പതിവായി ചാററുന്നവരുമായി സല്ലപിക്കാൻ ഗൂഗിൾ ഹാംങ് ഔട്ട് മാത്രമാണ് പകരം സംവിധാനമെന്നറിയുക. ഇനി പറയുന്ന എട്ട് കാര്യങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട് ഗൂഗിൾ ഹാംങ്ഔട്ടിലൂടെ അനായാസകരമായും രസകരമായും ചാറ്റ് ചെയ്യാവുന്നതാണ്.

2. ഗൂഗിൾ ഹാംങ് ഔട്ടിൽ നിങ്ങൾക്ക് കൂടുതൽ ഇമോജികളും ചിത്രങ്ങളും അയക്കാനും ഡൂഡിളുകൾ വരയ്ക്കാനും കഴിയും. എന്നാൽ അവസാനം പറഞ്ഞ രണ്ടും ചെയ്യാനായി നിങ്ങൾക്ക് ഗൂഗിൾ പ്ലസ് അക്കൗണ്ട് വേണമെന്ന് നിർബന്ധമാണ്.

3. നിങ്ങൾക്ക് ഗൂഗിൾ ഹാംങ് ഔട്ടിലൂടെ ഈ ട്രിക്കുകൾ ഉപയോഗിച്ചാൽ രസകരമായി ചാറ്റ് ചെയ്യാനാകും.

4. ഒരാളുട ബർത്ത് ഡേ വിഷ് ചെയ്യാനായി നമുക്ക് ഇതിൽ ലാമോ, വൂട്ട് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാവുന്നതാണ്.

5. ഗൂഗിൾ ചാറ്റ് ബൂട്ടിലൂടെ നിങ്ങൾക്ക് നിങ്ങളുടെ മെസേജ് വ്യത്യസ്തമായി ഭാഷകളിലേക്ക് പരിവർത്തനം ചെയ്യാവുന്നതാണ്. ഇതിനായി ഗൂഗിളിന്റെ ചാറ്റ് ബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

6. ബോൾഡ്, ഇറ്റാലിക്‌സ് തുടങ്ങിയവ ഉപയോഗിച്ച് ഗൂഗിൾ ഹാംങ് ഔട്ടിന് തനതായ മാനം നൽകാം.

7. ഇവിടെ കാണുന്നത് കുറച്ച് ഇമോജികളാണ്. ഇവയെ ഗൂഗിൾ ലിസ്റ്റ് ചെയ്തിട്ടില്ല. പക്ഷേ ഇവ ആനിമേറ്റ് ചെയ്‌തെടുക്കാവുന്നതാണ്.

8. നിങ്ങൾക്ക് എല്ലാ ഗൂഗിൾ ചാറ്റ് കോൺടാക്ടുകളും സെറ്റിങ്‌സിന് കീഴിലെ ലാബ്‌സിലുള്ള സ്‌ക്രീനിന്റെ വലത്ത് ഭാഗത്തേക്ക് നീക്കാൻ സാധിക്കും.