ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം2015′ ലെ സബ്ജൂനിയർ വിഭാഗത്തിൽ ഹന്നാ മിറിയം ജോസും , സീനിയർ വിഭാഗത്തിൽ സപ്താ രാമൻ നമ്പൂതിരിയും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.

സിനിമാറ്റിക്ക് ഡാൻസ്,ഫാൻസി ഡ്രസ്സ് മത്സരങ്ങളിൽ ഒന്നാം സ്ഥാനവും , കഥ പറച്ചിലിൽ മൂന്നാം സ്ഥാനവും നേടിയാണ് ഹന്ന കലാതിലകമായപ്പോൾ, നാടോടി നൃത്തം, പെൻസിൽ ഡ്രോയിങ്, മോണോ ആക്ട് ,കവിതാ പാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും , മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില രണ്ടാം സ്ഥാനം, സിനിമാറ്റിക്ക് ഡാൻസിൽ മൂന്നാം സ്ഥാനവും നേടിയാണ് സപ്താ രാമൻ കലതിലകമായത്.

എല്ലാ മത്സരങ്ങളുടെയും വ്യക്തിഗത ഗ്രേഡ് നൃത്താഞ്ജലി 2015 വെബ്‌സൈറ്റിൽ ലഭ്യമാണ്. www.nrithanjali2015.com

മത്സരങ്ങളുടെ കൂടുതൽ ചിത്രങ്ങളും നൃത്താഞ്ജലി വെബ്‌സൈറ്റിലെ ഗാലറിയിൽ ലഭ്യമാണ്.

കലാതിലകത്തിനും മറ്റ് മത്സരാർത്ഥികൾക്കുമുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഡിസംബർ 27ന് ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School' ൽ ഡബ്ല്യു.എം.സി നടത്തുന്ന ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സമ്മാനിക്കുന്നതാണ്.