കൊച്ചി: രക്ഷാധികാരി ബൈജുവിലെ മലയാളിത്തമുള്ള ഭാര്യയായ അജിതയായി എത്തിയ പെൺകുട്ടിയെ ആരും മറക്കാൻ ഇടയില്ല. ബിജു മേനോന്റെ കരിയറിലെ വലിയ വിജയമായ രക്ഷാധികാരി ബൈജുവിലെ നായിക ഹന്ന റെജി കോശി നാടൻ ലുക്കിലുള്ള മുഖമാണ് നമ്മൾ കണ്ടത്. എന്നാൽ പുതിയ മേക്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഹന്ന.

ഡാർവിന്റെ പരിണാമത്തിലെ ചെമ്പൻ വിനോദിന്റെ നായികയായി സിനിമയിലെത്തിയ ഹന്ന രക്ഷാധികാരി ബൈജുവിലെ അഭിനയത്തോടെ മികച്ച അഭനേത്രിയാണെന്ന് പേരെടുത്തിരുന്നു. നാടൻ ലുക്കിലുള്ള ആ രൂപത്തിൽ നിന്ന് പുതിയ രൂപത്തിലേക്കുള്ള മാറ്റം ഞെട്ടലോടെയാണ് ആരാധകർ കണ്ടത്.

ഒരു ദന്തഡോക്ടർ കൂടെയായ ഹന്ന മോഡലിങ്ങ് രംഗത്ത് കൂടെയാണ് സിനിമ രംഗത്തെത്തുന്നത്. രണ്ടു വർഷം മുൻപേ നടന്ന മിസ് സൗത്ത് ഇന്ത്യ കോണ്ടെസ്റ്റിൽ ഹന്ന ഫൈനലിൽ കടന്നിരുന്ന.