കൊച്ചി: കോളിവുഡിൽ ഒന്നര കോടി രൂപയോളം പ്രതിഫലം വാങ്ങുന്ന താരമാണ് ഹൻസിക. എന്നാൽ മോഹൻലാൽ ചിത്രത്തിലേയ്ക്ക് താരം ചോദിച്ചത് വെറും 39ലക്ഷം രൂപ. സിനിമയുടെ നിർമ്മാതാവ് പോലും ഇത് കേട്ട് ഞെട്ടിയെന്നാണ് റിപ്പോർട്ട്. ാെരു കോടിയെങ്കിലും ചുരുങ്ങിയതുകൊടുക്കേണ്ടി വരുമെന്നായിരുന്നു നിർമ്മാതവ് പ്രതീക്ഷിച്ചിരുന്നത്.

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തെന്നിന്ത്യൻ നായിക ഹൻസിക മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിൽ ചെറുതാണെങ്കിലും പ്രധാന റോളിലാണ് ഹൻസികയെത്തുന്നതെന്നു സംവിധായകൻ അറിയിച്ചു. തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മിസ്റ്റർ ഫ്രോഡിനു ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിണ്ണൈ താണ്ടി വരുവായ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്കു കാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഗോകുൽ ദാസാണ് കലാസംവിധാനം.

വൻ പ്രതിഫലം വാങ്ങുന്ന താരമാണ് ഹൻസിക. എന്നാൽ മലയാളത്തിൽ ഇത്രയും കുറച്ചത് മാർക്കറ്റ് ഇടിഞ്ഞു നിൽക്കുന്നതിനാലാണെന്നാണ് പാപ്പരാസികൾ പറയുന്നത്. തമിഴ് ചിത്രങ്ങൾക്കായും താരമിപ്പോൾ വാങ്ങുന്നത് 70 ലക്ഷം രൂപയാണ്. ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രാധാന്യമുള്ള വേഷമാണ് വിശാലിന്റേത്.