- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവി വസ്ത്രമണിഞ്ഞ് സന്ന്യാസിമാർക്കിടയിൽ ഇരുന്ന് ഹുക്ക വലിക്കുന്ന മഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിവാദത്തിൽ; ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹൻസിക മൊട്വാനിക്കെതിരെ കേസ്
തെന്നിന്ത്യൻ നായിക ഹൻസികയുടെ പുതിയ ചിത്രമായ മഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ വിവാദവും തലപൊക്കുന്നു,മഹ എന്ന സിനിമയുടെ പോസ്റ്ററാണ് പരാതിക്ക് കാരണമായിരിക്കുന്നത്. സന്ന്യാസിമാരുടെ ഇടയിലിരുന്ന് ഹൻസിക ഹുക്ക വലിക്കുന്ന ഫോട്ടോയുള്ള പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അപ്പോൾ മുതൽ താരത്തിനും സംവിധായകനുമെതിരേ വിമർശനം ഉയരുന്നുണ്ട്. പട്ടാളി മക്കൾകച്ചി നേതാവ് ജാനകിരാമനാണ് പരാതി നൽകിയിരിക്കുന്നത്. മതവികാരത്തെ ബാധിക്കുന്നതാണ് പോസ്റ്റർ എന്നാണ് പരാതിയിൽ പറയുന്നത്. ഹൻസികയ്‌ക്കെതിരെയും സംവിധായകൻ യു ആർ ജമീലിനെതിരെയും നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഹൻസിക നായികയാകുന്ന മഹ ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും മഹ. ചിത്രത്തിന്റെ പോസ്റ്റർ ഏറെ പ്രേക്ഷക പ്രശംസനേടിയിരുന്നു.
തെന്നിന്ത്യൻ നായിക ഹൻസികയുടെ പുതിയ ചിത്രമായ മഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ വിവാദവും തലപൊക്കുന്നു,മഹ എന്ന സിനിമയുടെ പോസ്റ്ററാണ് പരാതിക്ക് കാരണമായിരിക്കുന്നത്. സന്ന്യാസിമാരുടെ ഇടയിലിരുന്ന് ഹൻസിക ഹുക്ക വലിക്കുന്ന ഫോട്ടോയുള്ള പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അപ്പോൾ മുതൽ താരത്തിനും സംവിധായകനുമെതിരേ വിമർശനം ഉയരുന്നുണ്ട്. പട്ടാളി മക്കൾകച്ചി നേതാവ് ജാനകിരാമനാണ് പരാതി നൽകിയിരിക്കുന്നത്. മതവികാരത്തെ ബാധിക്കുന്നതാണ് പോസ്റ്റർ എന്നാണ് പരാതിയിൽ പറയുന്നത്. ഹൻസികയ്‌ക്കെതിരെയും സംവിധായകൻ യു ആർ ജമീലിനെതിരെയും നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഹൻസിക നായികയാകുന്ന മഹ ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും മഹ. ചിത്രത്തിന്റെ പോസ്റ്റർ ഏറെ പ്രേക്ഷക പ്രശംസനേടിയിരുന്നു.