യൻതാരയും ഹൻസികയും എന്നും ഗോസിപ്പുകാർക്ക് പ്രിയപ്പെട്ടവരാണ്. ചിമ്പുവുമായുള്ള ഇരുവരുടെയും പ്രണയവും തകർച്ചയും  എല്ലാം എന്നും വാർത്തകളിൽ ഇടം നേടിയവയുമാണ്. ഗോസിപ്പുകളിലെ സ്ഥിരം സാന്നിധ്യമായത്  കൊണ്ട് തന്നെ നടിമാർ എന്ത് ചെയ്താലും അവ വാർത്തയാകും. മുമ്പ് ചിമ്പുവുമായുള്ള പ്രണയതകർച്ചയ്ക്ക് ശേഷം നയൻതാര തിരുപ്പതി സന്ദർശനം നടത്തിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ഹൻസികയുടെ സന്ദർശനവും പാപ്പരാസികൾ ആഘോഷിക്കുകയാണ്.

ജീവിതത്തിൽ തകർച്ചകൾ ഉണ്ടാകുമ്പോഴാണ് പലരും ആത്മീയതയീലേയ്ക്ക് തിരിയുന്നതെന്നാണ് പാപ്പാരിസകളുടെ കണ്ടെത്തൽ. ഹൻസികയും ഇപ്പോൾ ഭക്തിയുടേയും ആത്മീയതയുടേയും പാതയിലാണത്രേ. നടി അടുത്തിടെ തിരുപ്പതിയിൽ ദർശനം നടത്തിയതോടെയാണ് പാപ്പരാസികൾ ഹൻസികയെ ആത്മീയ പാതയിലാക്കിയത്. ചിമ്പുവമായുള്ള പ്രണയ തകർച്ചയിൽ ഏറെ വിഷമത്തിലായിരുന്നു ഹൻസിക. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഹൻസിക തിരുപ്പതി സന്ദർശിച്ചത്. ക്ഷേത്രത്തിനടുത്തായിരുന്നു ഷൂട്ടിങ് എന്നും അതിനാലാണ് താൻ അതിരാവിലെ ദർശനത്തിനെത്തിയതെന്നും നടി പറയുന്നു.

മാത്രമല്ല പൊങ്കൽ ആഘോഷം നടക്കുകയല്ലേ ഈ സമയമാണ് ക്ഷേത്ര ദർശനത്തിന് ഏറ്റവും അനുയോജ്യവുമെന്നാണ് ഹൻസികയുടെ വാദം. തന്റെ ചിത്രങ്ങളുടെ വിജയത്തിന് വേണ്ടിയും ക്ഷേത്രദർശനം നടത്താറുണ്ടെന്ന് ഹൻസിക പറയുന്നു.

ഒന്നിന് പിറകേ ഒന്നായി ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഈ തിരക്കിനിടയിൽ താരം തീർത്ഥയാത്ര നടത്തുന്നുവെന്നും മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് തമിഴ് ചിത്രങ്ങളുടെ ഷൂട്ടിംഗിലാണ് താരം. വിജയ് , ശ്രീദേവി എന്നിവർ അഭിനയിക്കുന്ന പുലി എന്ന ചിത്രവും ജയം രവി നായകനാവുന്ന റോമിയോ ജൂലിയറ്റും.