- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹനുമാൻ സ്വാമിയുടെ നഗ്നചിത്രത്തോട് ഇത്രയുമല്ലേ പ്രതികരിച്ചുള്ളൂ എന്നോർത്ത് നമുക്ക് സമാധാനിക്കാം; മലയുമായി പറക്കുന്ന ഹനുമാന്റെ ഒരു കൈയിൽ ദണ്ഡിനുപകരം പേന വരച്ചതിന് ഐഐടിയിലേക്ക് ഇരച്ചുകയറി ശിവസേനക്കാർ; കലാപം ചൂടുപിടിക്കുംമുമ്പ് പെയിന്റിങ് മാറ്റി അധികൃതർ
ഹനുമാന്റെ ചിത്രത്തെ വികലമാക്കിയെന്ന് ആരോപിച്ച് ബോംബെ ഐഐടിയിലേക്ക് ശിവസേനക്കാരുടെ രോക്ഷപ്രകടനം. ഐഐടിയിലെ കലോൽസവമായ മൂഡ് ഇൻഡിഗോയുടെ ഭാഗമായി വരച്ച ചിത്രമാണ് വിവാദത്തിനിടയാക്കിയത്. മൃതസഞ്ജീവനിയുമായി പറന്നുപോകുന്ന ഹനുമാനെ നിക്കറിടീപ്പിച്ചതും സോക്‌സും ഷൂവുമിടീപ്പിച്ചതുമാണ് ശിവസേനക്കാരെ ചൊടിപ്പിച്ചത്. ഒടുവിൽ ശിവസേനക്കാരോട് മാപ്പുപറഞ്ഞ് പെയിന്റിങ് നീക്കി സംഘാടകർ തടിതപ്പി. ഐഐടിയിലേക്ക് ഇരച്ചുകയറിയ ശിവസേനക്കാർ ചിത്രത്തെ ആദ്യം വെള്ളത്തുണിയിട്ട് മൂടി. സംഭവത്തിൽ ഉത്തരവാദപ്പെട്ടവർ മാപ്പുപറയാതെ വിടില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഒടുവിൽ സംഘാടകർ ചിത്രം നീക്കുകയും രേഖാമൂലം മാപ്പ് എഴുതി നൽകുകയും ചെയ്തു. അതോടെ പ്രശ്‌നം അവസാനിച്ചതായി വിക്രോളിയിൽനിന്നുള്ള ശിവസേന എംഎൽഎ സുനിൽ റൗട്ട് വ്യക്തമാക്കി. മൂഡ് ഇൻഡിഗോയുടെ ജനറൽ കൺവീനൽ അഖിൽ ദൂതാണ് മാപ്പെഴുതി നൽകിയത്. മൂഡ് ഇൻഡിഗോയിൽ അനുചിതമായ ചിത്രം പ്രദർശിപ്പിക്കാനിടയായതിൽ ഖേദിക്കുന്നു. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താനുദ്ദേശിച്ചല്ല ചിത്രം സ്ഥാപിച്ചത്. ഇത്തരം പിഴവുക
ഹനുമാന്റെ ചിത്രത്തെ വികലമാക്കിയെന്ന് ആരോപിച്ച് ബോംബെ ഐഐടിയിലേക്ക് ശിവസേനക്കാരുടെ രോക്ഷപ്രകടനം. ഐഐടിയിലെ കലോൽസവമായ മൂഡ് ഇൻഡിഗോയുടെ ഭാഗമായി വരച്ച ചിത്രമാണ് വിവാദത്തിനിടയാക്കിയത്. മൃതസഞ്ജീവനിയുമായി പറന്നുപോകുന്ന ഹനുമാനെ നിക്കറിടീപ്പിച്ചതും സോക്‌സും ഷൂവുമിടീപ്പിച്ചതുമാണ് ശിവസേനക്കാരെ ചൊടിപ്പിച്ചത്. ഒടുവിൽ ശിവസേനക്കാരോട് മാപ്പുപറഞ്ഞ് പെയിന്റിങ് നീക്കി സംഘാടകർ തടിതപ്പി.
ഐഐടിയിലേക്ക് ഇരച്ചുകയറിയ ശിവസേനക്കാർ ചിത്രത്തെ ആദ്യം വെള്ളത്തുണിയിട്ട് മൂടി. സംഭവത്തിൽ ഉത്തരവാദപ്പെട്ടവർ മാപ്പുപറയാതെ വിടില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഒടുവിൽ സംഘാടകർ ചിത്രം നീക്കുകയും രേഖാമൂലം മാപ്പ് എഴുതി നൽകുകയും ചെയ്തു. അതോടെ പ്രശ്‌നം അവസാനിച്ചതായി വിക്രോളിയിൽനിന്നുള്ള ശിവസേന എംഎൽഎ സുനിൽ റൗട്ട് വ്യക്തമാക്കി.
മൂഡ് ഇൻഡിഗോയുടെ ജനറൽ കൺവീനൽ അഖിൽ ദൂതാണ് മാപ്പെഴുതി നൽകിയത്. മൂഡ് ഇൻഡിഗോയിൽ അനുചിതമായ ചിത്രം പ്രദർശിപ്പിക്കാനിടയായതിൽ ഖേദിക്കുന്നു. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താനുദ്ദേശിച്ചല്ല ചിത്രം സ്ഥാപിച്ചത്. ഇത്തരം പിഴവുകൾ മേലിൽ ആവർത്തിക്കുകയില്ലെന്നും ഉറപ്പുനൽകുന്നുവെന്നും അഖിലിന്റെ മാപ്പപേക്ഷയിൽ പറയുന്നു.
എന്നാൽ, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഐഐടി അധികൃതരോ വിദ്യാർതികളോ തയ്യാറായിട്ടില്ല. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഐഐടി വക്താവ് ഫാൽഗുനി ബാനർജി-നേഹ പറഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചശേഷം പ്രതികരിക്കുമെന്ന് വ്കതാവ് ഉറപ്പുനൽകിയെങ്കിലും അതുണ്ടായില്ല.



