ഓക്ലാൻഡ്; പതിവുപോലെ 2018നെ വരവേറ്റ് ലോകം. ന്യൂസിലാൻഡിലെ ഓക് ലാൻഡിൽ പുലരിയുടെ കിരണങ്ങൾ എത്തിയതോടെ പുതുവർഷം പിറന്ന ആഹ്‌ളാദത്തിലേക്ക് ലോകം ഉണരുന്നു. പ്രത്യാശയുടെ പൊൻകിരണങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി ലോകം പുതുവർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ്.

ന്യൂസിലാന്റിലെ ഓക് ലാന്റിൽ എത്തിപ്പോയി പുതുവർഷ സൂര്യന്റെ പൊൻകിരണങ്ങൾ. ഇനി അതിന്റെ ആഘോഷ സ്ഫുരണങ്ങൾ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും പിന്നിട്ട് പതിയെപ്പതിയെ ഇന്ത്യയിലേക്കും എത്തുന്നു. ലോകം നിറയുന്ന ആഘോഷ സമയമാണ് ഇനി. ഇന്ത്യയിലും ഗൾഫിലുമെല്ലാം ആഘോഷം വാനോളമുയരും. ലേസർഷോകളുൾപ്പെടെ വലിയ ആഘോഷമാണ് ലോകമെങ്ങും.

ലോകമെമ്പാടും ആ ലഹരി പടരുന്നു, പതിവുപോലെ. ഹാപ്പി ന്യൂ ഇയർ നേർന്ന് എല്ലാവരും ആഘോഷങ്ങളിലേക്ക് നീങ്ങുന്നു. ലോകമാകമാനം ഉള്ള മലയാളികൾക്ക് മറുനാടനും ഈ അവസരത്തിൽ നന്മയുടെയും സമൃദ്ധിയുടേയും സ്‌നേഹത്തിന്റേയും പുതുവത്സരാശംസകൾ നേരുന്നു എല്ലാ വായനക്കാർക്കും ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിനും.

എന്നാൽ കേരളം ഒരു വേദനയിലാണ്. ഓഖി ദുരന്തം തീരത്ത് സമ്മാനിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി സർക്കാർ തലത്തിൽ ആഘോഷങ്ങളില്ല. അവർക്ക് സാന്ത്വനമായി തീരങ്ങളിൽ ആഘോഷം വേണ്ടെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ, ്പ്രത്യേകിച്ച് തലസ്ഥാനത്ത് ആഘോഷങ്ങൾക്ക് നിയന്ത്രണവും ഉണ്ട്.